അന്താരാഷ്ട്ര വനിതാ ദിനം ഹിജാബ് ദിനമായി ആചരിക്കണം; ആവശ്യവുമായി പാകിസ്താന്‍ മതകാര്യമന്ത്രി

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 രാജ്യത്ത് അന്താരാഷ്ട്ര ഹിജാബ് ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ മതകാര്യമന്ത്രി നൂറുല്‍ ഹഖ് ഖാദ്രി. ഈക്കാര്യം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
‘നീതി പുനര്‍രൂപകല്‍പ്പന’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി രാജ്യത്തെ ഔറത്ത് മാര്‍ച്ച് സംഘാടകര്‍, ഈ വര്‍ഷത്തെ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തിറക്കിയതിന് പിന്നാലെയാണ് ഹിജാബ് ദിനമെന്ന ആവശ്യവുമായി മതകാര്യമന്ത്രി രംഗത്ത് വന്നത്.
സ്ത്രീ സ്വാതന്ത്രവും നീതിയും ലക്ഷ്യമിട്ട് 2018ലാണ് പാക്കിസ്താനിലെ കറാച്ചിയില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആദ്യമായി ഔറത്ത് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. എല്ലാ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനം രാജ്യത്ത് ആഘോഷിക്കുക എന്നതായിരുന്നു ഒത്തുചേരലിന്റെ ലക്ഷ്യം.
Read Also : ഉപാധിയോടെ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച് ബൈഡന്‍
2018 മുതല്‍ അന്നേ ദിവസം പാക്കിസ്താനിലുടനീളം നടത്തുന്ന ഔറത്ത് മാര്‍ച്ച് ഇസ്ലാമിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മതകാര്യമന്ത്രി ആരോപിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഔറത്ത് മാര്‍ച്ചിലോ മറ്റേതെങ്കിലും പരിപാടികളിലോ ഇസ്ലാമിക മൂല്യങ്ങള്‍, ഹിജാബ്, മുസ്ലീം സ്ത്രീകളുടെ മാന്യത എന്നിവയെ ചോദ്യം ചെയ്യാനോ പരിഹസിക്കാനോ ഒരു സംഘടനയെയും അനുവദിക്കുന്നതിന് കൂട്ടുനില്‍ക്കരുതെന്ന് മന്ത്രി പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു.
Story Highlights: International Women’s Day, hijab, pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here