സൻസദ് രത്ന പുരസ്കാരം കെ.കെ.രാഗേഷിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും

മികച്ച പാർലമെന്റേറിയൻമാർക്കു നൽകുന്ന സൻസദ് രത്ന പുരസ്കാരം കേരളത്തിൽനിന്നു മുൻ രാജ്യസഭാംഗം കെ.കെ.രാഗേഷിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും.സിപിഐഎം സംസ്ഥാന സമിതിയംഗം ആയ കെ.കെ.രാഗേഷ് നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്. ഇത്തവണത്തെ അവാർഡ് മാർച്ച് 26ന് ഡൽഹിയിൽ സമ്മാനിക്കും.എട്ട് ലോക്സഭാ എംപിമാരും മൂന്ന് രാജ്യസഭാ എംപിമാരുമാണ് അവാർഡിന് അർഹരായത്.
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ നിർദേശപ്രകാരമാണ് സൻസദ് രത്ന അവാർഡ് ഏർപ്പെടുത്തിയത്. 2010ൽ ആരംഭിച്ച ആരംഭിച്ച പുരസ്കാരം ഇതുവരെ 75 പാർലമെന്റ് അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്.
Read Also: ഈ ബെൻസ് ലേലത്തിൽ വിറ്റുപോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം…
വിരമിച്ച പാർലമെന്റേറിയനുള്ള പുരസ്കാരമാണ് കെ.കെ.രാഗേഷിന് ലഭിച്ചത്. സഭയിലെ ഹാജർ, സംവാദങ്ങൾ, ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ എന്നിവ കണക്കിലെടുത്താണ് പുരസ്കാരം. 2015 മുതൽ 2021 വരെയുള്ള കാലയളവിൽ 299 സംവാദങ്ങൾ, 6 സ്വകാര്യ ബില്ലുകൾ, 609 ചോദ്യങ്ങൾ, 88 ശതമാനം ഹാജർ എന്നിവയാണ് രാജ്യസഭയിൽ രാഗേഷിന്റെ ഇടപെടലുകൾ.
Story Highlights: kk-ragesh-and-nk-premachandran-wins-sansad-ratna-award