ദി ഹണ്ട്രഡ്: സ്മൃതി മന്ദനയെയും ജമീമ റോഡ്രിഗസിനെയും നിലനിർത്തി; ഹർമൻപ്രീതിന് ഇടമില്ല

ദി ഹണ്ട്രഡ് ടൂർണമെൻ്റിൽ ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ദനയെയും ജമീമ റോഡ്രിഗസിനെയും അതാത് ടീമുകൾ നിലനിർത്തി. മന്ദനയെ സതേൺ ബ്രേവും ജമീമയെ നോർത്തേൺ സൂപ്പർചാർജേഴ്സുമാണ് നിലനിർത്തിയത്. അതേസമയം, ഇന്ത്യൻ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ മാഞ്ചസ്റ്റർ ഒറിജിനൽസ് റിലീസ് ചെയ്തു.
കഴിഞ്ഞ സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ രണ്ടാമതായിരുന്നു ജമീമ. 41.50 ശരാശരിയും 150 സ്ട്രൈക്ക് റേറ്റും കാത്തുസൂക്ഷിച്ച യുവതാരം നേടിയത് 7 ഇന്നിംഗ്സുകളിൽ നിന്ന് 249 റൺസ്. സ്മൃതി മന്ദന 7 ഇന്നിംഗ്സുകളിൽ നിന്ന് 133.60 ശരാശരിയിൽ 167 റൺസ് നേടി. മോശം ഫോമിലായിരുന്നെങ്കിലും താരത്തെ സതേൺ ബ്രേവ് കൈവിട്ടില്ല.
ഹർമനൊപ്പം റിച്ച ഘോഷ്, ഷഫാലി വർമ, ദീപ്തി ശർമ്മ എന്നിവരെയും ടീമുകൾ റിലീസ് ചെയ്തു. 8 ഇന്നിംഗ്സുകൾ കളിച്ച ഷഫാലി 142.50 സ്ട്രൈക്ക് റേറ്റിൽ 171 റൺസ് നേടിയപ്പോൾ 3 ഇന്നിംഗ്സുകൾ കളിച്ച ഹർമൻപ്രീത് 109.47 സ്ട്രൈക്ക് റേറ്റിൽ 194 റൺസാണ് നേടിയത്.
Story Highlights: the hundred retentions jemimah rodrigues smriti mandhana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here