യുപി തെരഞ്ഞെടുപ്പ്; ജയിച്ചാല്‍ പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കുമെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സന്ന്യാസിമാര്‍, പുരോഹിതര്‍ തുടങ്ങിയവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ് പുരോഹിത് വെല്‍ഫെയര്‍ ബോര്‍ഡ്. ഒപ്പം സംസ്‌കൃതം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പ്രത്യേക സ്‌കോളര്‍ഷിപ്പും നല്‍കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റായിബറേലിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേയാണ് യോഗിയുടെ പ്രസ്താവന.
സംസ്ഥാനത്ത് മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. ബുധനാഴ്ചയാണ് നാലാം ഘട്ടം. ‘കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ ആകസ്മികമായി ഹിന്ദുവായതാണെന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് സംസ്‌കാരത്തെ കുറിച്ച് ഒന്നുമറിയില്ല. യഥാര്‍ത്ഥത്തില്‍ ഹിന്ദുവായതില്‍ നമ്മള്‍ അഭിമാനിക്കുകയാണ് വേണ്ടത്’. യോഗി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച യോഗി ആദിത്യനാഥ്, റായ്ബറേലിയിലെ ഈ വലിയ റാലി ബിജെപിയുടെ വിജയ പ്രഖ്യാപനമാണെന്നും കൂട്ടിച്ചേര്‍ത്തു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഫെബ്രുവരി 23, 27, മാര്‍ച്ച് 3 എന്നീ തീയതികളിലാണ് മറ്റ് ഘട്ടങ്ങള്‍ നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
Read Also : പെരുമാറ്റച്ചട്ട ലംഘനം; അഖിലേഷ് യാദവിനെതിരെ കേസ്
സംസ്ഥാനത്ത് ബുധനാഴ്ചയാണ് നാലാംഘട്ട തെരഞ്ഞെടുപ്പ്. ജനവിധി തേടുന്ന 621 സ്ഥാനാര്‍ഥികളില്‍ 121 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ്. നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത സുരക്ഷാസംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്.
Story Highlights: yogi adityanath, uttarpradesh, bjp, purohit welfare board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here