Advertisement

പെരുമാറ്റച്ചട്ട ലംഘനം; അഖിലേഷ് യാദവിനെതിരെ കേസ്

February 22, 2022
1 minute Read
mcc violation

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ പൊലീസ് കേസെടുത്തു. സഫൈ പൊലീസിന്റേതാണ് നടപടി. ഇറ്റാവ, മെയിന്‍പുരി എന്നിവയുള്‍പ്പെടെ 16 ജില്ലകളിലാണ് ഞായറാഴ്ച നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്. കര്‍ഹാലില്‍ നിന്നാണ് അഖിലേഷ് യാദവ് ജനവിധി തേടുന്നത്.

കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയത്തിലെ സഹമന്ത്രിയായ സത്യപാല് സിംഗ് ബാഗേലാണ് അഖിലേഷിന്റെ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഫെബ്രുവരി 23, 27, മാര്‍ച്ച് 3 എന്നീ തീയതികളിലാണ് മറ്റ് ഘട്ടങ്ങള്‍ നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Read Also : ഹിജാബ് നിരോധനം; കര്‍ണാടകയില്‍ ഹര്‍ജിക്കാരിയുടെ സഹോദരന് നേരെ ആക്രമണം

സംസ്ഥാനത്ത് ബുധനാഴ്ചയാണ് നാലാംഘട്ട തെരഞ്ഞെടുപ്പ്. ജനവിധി തേടുന്ന 621 സ്ഥാനാര്‍ഥികളില്‍ 121 പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ആരോപണ വിധേയരാണ്. നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത സുരക്ഷാസംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്.

Story Highlights: mcc violation, akhilesh yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top