മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ 65 പുഷ്അപ്പുകൾ; വൈറലായി ജവാന്റെ വിഡിയോ…

ഞൊടിയിലാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോയും വൈറലാകുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒരു ബിഎസ്എഫ് ജവാൻ തണുത്തുറഞ്ഞ കാലാവസ്ഥയിൽ പുഷ്അപ്പ് എടുക്കുന്ന ദൃശ്യങ്ങളാണ്. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) ട്വിറ്ററിലാണ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ 65 പുഷ്-അപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. #FitIndiaChallenge എന്ന ഹാഷ്ടാഗ് ചേർത്താണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഭാഗമായാണ് ‘ഫിറ്റ് ഇന്ത്യാ ചലഞ്ച്’ നടത്തിയിരിക്കുന്നത്. ശാരീരിക പ്രവർത്തനങ്ങളും കായിക വിനോദങ്ങളും അവരുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തി ആരോഗ്യത്തോടെ തുടരാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ രാജ്യവ്യാപക ചാലഞ്ചാണ് ഇത്. ലഡാക്ക് മേഖലയിലെ കൊടും ശൈത്യത്തിനിടയിൽ കമാൻഡന്റ് രത്തൻ സിംഗ് സോണാൽ ആണ് വർക്ക്ഔട്ട് പൂർത്തിയാക്കിയിരിക്കുന്നത്. 17,500 അടി ഉയരത്തിൽ നിന്നാണ് അദ്ദേഹം ഈ ചാലഞ്ച് ചെയ്തത്.
Push-ups at icy heights…
— ITBP (@ITBP_official) February 23, 2022
ITBP Commandant Ratan Singh Sonal (Age- 55 years) completes more than 60 push-ups at one go at 17,500 feet at minus 30 degree celsius temperature around in Ladakh.#Himveers #FitIndia #FitnessMotivation pic.twitter.com/Fc6BnfmGqH
Read Also : ഉയരങ്ങൾ പേടിയാണോ? എങ്കില്‍ ഇവിടേക്കുള്ള യാത്ര ആലോചിച്ചിട്ട് മതി!!
വർക്കൗട്ടിന്റെ ദൃശ്യങ്ങളും ഐടിബിപി ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. ഐടിബിപി കമാൻഡന്റ് രത്തൻ സിംഗ് സോണൽ 55 വയസ്സാണ് പ്രായം. ലഡാക്കിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 17,500 അടി ഉയരത്തിൽ ഒറ്റയടിക്ക് 60-ലധികം പുഷ്-അപ്പുകൾ അദ്ദേഹം പൂർത്തിയാക്കി എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് 55 കാരനായ കമാൻഡന്റ് തന്റെ നേട്ടം കൈവരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Story Highlights: 55-yr Old ITBP Commandant Ratan Singh Completes 65 Push-ups In One Go In -30°C In Ladakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here