സിപി മാത്യുവിന്റെ അശ്ലീല പരാമര്‍ശം; നിയമനടപടി സ്വീകരിക്കുമെന്ന് രാജി ചന്ദ്രന്‍

തനിക്കെതിരായി അശ്ലീല പരാമര്‍ശം നടത്തിയതിന് ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി സിപിഐഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രാജി ചന്ദ്രനെതിരെ സി പി മാത്യു അശ്ലീല പരാമര്‍ശം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു സിപി മാത്യുവിന്റെ വിവാദ പ്രസംഗം.
യുഡിഎഫ് അംഗം കൂറുമാറിയതിനെ തുടര്‍ന്ന്, ഇടുക്കിയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ചില പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. ഏറ്റവും അവസാനമാണ് രാജി ചന്ദ്രന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജി ചന്ദ്രന്‍ സിപിഐഎമിലേക്ക് കൂറുമാറിയത്. ഇതോടെ ഭരണം സിപിഐമിനു ലഭിച്ചു. ഇതിനു പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
Read Also : ഫേസ്ബുക്ക് വിമര്‍ശനം; യു.പ്രതിഭ എംഎല്‍എയോട് വിശദീകരണം തേടി സിപിഎം
ലൈംഗികച്ചുവയോടെയാണ് സിപി മാത്യു സംസാരിച്ചത്. സ്ത്രീകള്‍ അടങ്ങുന്ന സദസ്സിനോടായിരുന്നു സിപി മാത്യുവിന്റെ പരാമര്‍ശം. അടുത്ത് പല നേതാക്കളും പ്രവര്‍ത്തകരുമൊക്കെ ഉണ്ടായിരുന്നെങ്കിലും സിപി മാത്യുവിനെ ആരും തിരുത്താന്‍ തയ്യാറായില്ല.
Story Highlights: CP Mathew, idukki dcc, raji chandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here