സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു

അശ്ലീല, സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഐഎമിൽ ചേർന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രനെതിരെയാണ് വിവാദ പരാമർശം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു സിപി മാത്യുവിൻ്റെ വിവാദ പ്രസംഗം.
യുഡിഎഫ് അംഗം കൂറുമാറിയതിനെ തുടർന്ന്, ഇടുക്കിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ചില പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഭരണം യുഡിഎഫിന് നഷ്ടമായിരുന്നു. ഏറ്റവും അവസാനമാണ് രാജി ചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന രാജി ചന്ദ്രൻ സിപിഐഎമിലേക്ക് കൂറുമാറിയത്. ഇതോടെ ഭരണം സിപിഐമിനു ലഭിച്ചു. ഇതിനു പിന്നാലെയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തിയത്.
ലൈംഗികച്ചുവയോടെയാണ് സിപി മാത്യു സംസാരിച്ചത്. സ്ത്രീകൾ അടങ്ങുന്ന സദസ്സിനോടായിരുന്നു സിപി മാത്യുവിൻ്റെ പരാമർശം. അടുത്ത് പല നേതാക്കളും പ്രവർത്തകരുമൊക്കെ ഉണ്ടായിരുന്നെങ്കിലും സിപി മാത്യുവിനെ ആരും തിരുത്താൻ തയ്യാറായില്ല.
Story Highlights: idukki dcc president cp mathew misogynist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here