ചാക്കോ മാഷിന്റെ ഭാര്യയായി അഭിനയിക്കാൻ വിളിച്ചു; തിലകനുമായുള്ള പിണക്കത്തിനിടയിലും സിനിമ ചെയ്യാമെന്നേറ്റു; ഓർമ്മകളിൽ ഭദ്രൻ

കെപിഎസി ലളിതയുടെ ഓർമ്മകളിലാണ് സംവിധായകൻ ഭദ്രൻ. ഇനിയും എത്രയോ കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് അവർ യാത്രയായത്. മലയാളികൾ എന്നെന്നും ഓർക്കുന്ന ചിത്രമാണ് ഭദ്രന്റെ സംവിധാനത്തിൽ പിറന്ന സ്‌ഫടികം.ആടുതോമയായി മോഹൻലാൽ പകർന്നാടിയതിന് പുറമേ തിലകനും കെപിഎസി ലളിതയും തകർത്തഭിനയിച്ച ചിത്രം കൂടിയാണ്.
എന്നാൽ അധികമാർക്കും അറിയാത്ത ഒരു രഹസ്യം ആ ചിത്രത്തിന് പിന്നിലുണ്ട്.ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്ന കെപിഎസി ലളിതയും തിലകനും കടുത്ത ശത്രുതയിലായിരുന്നു. പക്ഷേ ഇങ്ങനെയൊരു കാര്യമുണ്ടെന്ന് പറഞ്ഞപ്പോൾ തിലകനുമായുള്ള പിണക്കത്തിനിടയിലും സിനിമ ചെയ്യാമെന്നേറ്റ് വന്നയാളാണ് ലളിതയെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞു.
Read Also : പ്രതിഷേധ ഭൂമിയിൽ ഈ പെൺകുട്ടി തനിച്ചല്ല; പൂജയ്ക്ക് കൂട്ടായി ഒരുകൂട്ടം തെരുവുനായ്ക്കൾ…
സംവിധായകൻ ഭദ്രന്റെ വാക്കുകൾ
ഞാൻ ഓർക്കുന്നു, തിലകൻ ചേട്ടന്റെ (ചാക്കോ മാഷ് ) ഭാര്യയായി അഭിനയിക്കാൻ വിളിച്ചപ്പോൾ വ്യക്തിപരമായി എന്നോട് ശത്രുതയിലിരിക്കുന്ന തിലകൻ ചേട്ടൻ അഭിനയിക്കുമ്പോൾ ഒരു ഭാര്യ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും ഒക്കെ ആ കഥാപാത്രത്തിൽ നിന്ന് എന്നോട് ഉണ്ടാകുമോ? ഒരു നിമിഷം ആലോചിച്ചതിന് ശേഷം ഈ അഭിനയ രാജ്ഞി പറഞ്ഞു ;
” അതിപ്പോ അങ്ങേര് കാണിച്ചില്ലേലും, ഞാനങ്ങോട്ട് കാണിച്ചാൽ പോരേ.. “
അതാണ് KPAC ലളിത. ആ മുഖവും തഞ്ചവും ശബ്ദവും എന്നന്നേക്കുമായി സ്മൃതിയിലേയ്ക്ക് ആണ്ടു പോയതിൽ മലയാള സിനിമയ്ക്ക് ഒരു തീരാദുഃഖം തന്നെയാണ്. ഇനിയൊരു KPAC ലളിത ഭൂമുഖത്തുണ്ടാവില്ല.
Story Highlights: kpac-lalitha-spadikam-bhadran-thilakan-remembrance-mohanlal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here