Advertisement

ആഗോളതലത്തിൽ ഏറ്റവും തിരക്കേറിയ 5 നഗരങ്ങളിൽ മുംബൈയും…

February 23, 2022
Google News 2 minutes Read

2021 നമ്മൾ കടന്നുപോയത് കൊവിഡ് പ്രതിസന്ധിയിലൂടെയാണ്. ലോക്ക്ഡൗണും നിയന്ത്രണങ്ങളുമായി വൻതോതിൽ വാഹനങ്ങൾ തിരത്തിലിറങ്ങാതെ ആയിട്ടും ഈ കാലയളവിലെ നഗര തിരക്കിന്റെ ആഗോള റാങ്കിംഗിൽ മുംബൈയും ബെംഗളൂരുവും ഇടംപിടിച്ചു. അഞ്ചും പത്തും സ്ഥാനത്താണ് ഈ രണ്ട് നഗരങ്ങളുടെയും സ്ഥാനം. തൊട്ടു പിറകിലായി ഡെൽഹിയും സ്ഥാനം പിടിച്ചിട്ടുണ്ട്. പതിനൊന്നാം സ്ഥാനമാണ് ഡെൽഹിയ്‌ക്ക്. ഇരുപത്തിയൊന്നാം സ്ഥാനത്ത് പുണെയുമുണ്ട്.

2020-ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്ന മുംബൈ 2021-ൽ അതിന്റെ സ്ഥാനം അൽപ്പം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. ടോംടോം ട്രാഫിക് സൂചിക 2021 പ്രകാരം തുർക്കി നഗരമായ ഇസ്താംബുൾ മോസ്കോയെ മറികടന്ന് ലോകത്തെ ഏറ്റവും തിരക്കേറിയ നഗരമായി മാറിയിട്ടുണ്ട്. തുടർന്ന് ഉക്രെയ്നിലെ കൈവ്, കൊളംബിയയിലെ ബൊഗോട്ട, മുംബൈ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

2020ൽ എട്ടാം സ്ഥാനത്തായിരുന്ന ദേശീയ തലസ്ഥാനമായ ന്യൂഡൽഹി ഗതാഗതക്കുരുക്കിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ 58 രാജ്യങ്ങളിലെ 404 നഗരങ്ങളെ റാങ്ക് ചെയ്ത പട്ടികയിൽ 11-ാം സ്ഥാനത്താണ്. 2021 ലെ ഡൽഹിയിലെ തിരക്ക് 2019 നെ അപേക്ഷിച്ച് 14% കുറവായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം മുംബൈ, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിൽ യഥാക്രമം 18%, 32%, 29% എന്നിങ്ങനെ തിരക്ക് കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ ഈ നാല് നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിൽ ഇസ്താംബുൾ ഒന്നാമതും മോസ്‌കോ രണ്ടാമതുമാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബുധനാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ 2021-ലെ ഇന്ത്യയുടെ തിരക്ക് നില, കോവിഡിന് മുമ്പുള്ള സമയത്തേക്കാൾ 23% കുറവാണെന്നും പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ 31% കുറവാണെന്നും പറയുന്നു. ഡൽഹിയിലെ തിരക്ക് 2019 ലെ 53 പോയിന്റിൽ നിന്ന് 2021 ൽ 48 പോയിന്റായി കുറഞ്ഞിട്ടുണ്ട്. 2021 ൽ പീക്ക് ട്രാഫിക് തിരക്കും 17 ശതമാനമായി കുറഞ്ഞു.

Story Highlights: These are the 10 most congested cities in the world

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here