Advertisement

ബിഹാർ നിയമസഭാ സമ്മേളനം: കോൺഗ്രസ് അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിക്കും

February 24, 2022
1 minute Read

ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. കഴിഞ്ഞ വർഷം സഭയിൽ പ്രതിപക്ഷ അംഗങ്ങളെ മർദിച്ച സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഫെബ്രുവരി 25 മുതലാണ് ബിഹാറിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.

സംസ്ഥാനത്തെ ക്രമസമാധാന തകർച്ച, കർഷകരുടെ ദുരിതം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് നിയമസഭാംഗം പ്രേംചന്ദ്ര മിശ്ര പറഞ്ഞു. ഇരുപാർട്ടികളും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) പിന്തുണക്ക് കാത്തുനിൽക്കാതെ പ്രശ്‌നങ്ങൾ ഉന്നയിക്കുമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അജിത് ശർമ്മ പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് പാർട്ടി സ്വതന്ത്രമായി നിയമസഭയിൽ അവകാശവാദമുന്നയിക്കുന്നത്. പാർട്ടി അതിജീവനത്തിനായി പോരാടുന്നതിനാൽ ജനങ്ങളിലേക്ക് എത്തുക പ്രധാനമാണെന്ന് കോൺഗ്രസ് നേതാവ് കിഷോർ കുമാർ ഝാ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ആർജെഡിയും സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും തുടർന്നുള്ള നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഒറ്റക്കെട്ടായി തുടർന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ആക്‌ട് നടപ്പാക്കുന്നതിൽ നിന്ന് സർക്കാരിനെ തടയാൻ ശ്രമിച്ചപ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളെ നിയമസഭാ വളപ്പിൽ ഉദ്യോഗസ്ഥർ മർദിച്ചിരുന്നു.

Story Highlights: bihar-assembly-congress-members-to-wear-black-badges

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top