Advertisement

കേരളത്തില്‍ ദളിത് വിഭാഗക്കാര്‍ ആക്രമിക്കപ്പെടുന്നു; കെ. സുരേന്ദ്രന്‍;
കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിച്ചു

February 24, 2022
1 minute Read

കേരളത്തില്‍ ദളിത് വിഭാഗക്കാര്‍ ആക്രമിക്കപ്പെടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിന്റെ ക്രിമിനലുകള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാവിനെ കൊലപ്പെടുത്തിയിട്ടും സംസ്ഥാന പട്ടികജാതി കമ്മിഷന്‍ ഒരു നടപടിയും കൈക്കൊള്ളാത്ത അവസ്ഥയാണ്. ദീപുവിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അനാസ്ഥയാണ്. എം.എല്‍.എയും കളക്ടറും ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇതിനെപ്പറ്റി ഒരക്ഷരം പോലും മിണ്ടുന്നില്ല.

Read Also : നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍

ദീപുവിന്റെ കൊലപാതകത്തില്‍ സി.പി.എം നടത്തുന്നത് മനുഷ്യത്വവിരുദ്ധമായ പ്രചാരണമാണ്. ഇക്കാര്യത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നടന്നത് രാഷ്ട്രീയ കൊലപാതകമാണ്. എന്നാല്‍ അത് മറച്ചുവെക്കാന്‍ കഷ്ടപ്പെടുകയാണ് മുഖ്യമന്ത്രി. ദീപു വധക്കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നുണ്ട്. ഇടതു സര്‍ക്കാരില്‍ നിന്നും ദീപുവിന്റെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണന്‍, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ് എന്നിവര്‍ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്നു.

Story Highlights: Dalits attacked in Kerala; K. Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top