Advertisement

റഷ്യൻ മിസൈലാക്രമണത്തിൽ 10 മരണം; യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് ആക്രമണമെന്ന് റഷ്യ

February 24, 2022
2 minutes Read
russia attack ukraine dead

യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു. (russia attack ukraine dead)

അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ യുക്രൈൻ അംബാസിഡർ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. ഇതിനു പിന്നാലെ യുഎനിൽ റഷ്യ-യുക്രൈൻ അംബാസിഡർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാൻ യുക്രൈൻ അംബാസിഡർ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികൾക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു.

യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ നിലപാട്. പുതിയ സർക്കാർ വരണം എന്നും പുടിൻ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡൻ്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിൽ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഭരണമാറ്റമുണ്ടായാൽ ആക്രമണം നിർത്താമെന്നും റഷ്യ പറയുന്നു.

Read Also : ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ; ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ

യുക്രൈനെതിരായ റഷ്യയുടെ വ്യോമാക്രമണം നീതീകരിക്കാൻ കഴിയാത്ത നടപടിയെന്ന് അമേരിക്ക പറഞ്ഞിരുന്നു. യുദ്ധത്തിൽ ലോകരാജ്യങ്ങൾ ഇടപെടരുതെന്നും എതിർത്തുനിൽക്കുന്നവർക്ക് ഇതുവരെ കാണാത്ത തരത്തിലുള്ള തിരിച്ചടി നൽകുമെന്നും റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണത്തെ അപലപിച്ച് ജോ ബൈഡൻ രംഗത്തെത്തിയത്.

യുക്രൈനിൽ മനുഷ്യക്കുരുതി നടക്കുകയാണെങ്കിൽ അതിൽ റഷ്യ ആയിരിക്കും പൂർണ ഉത്തരവാദിയെന്ന് ബൈഡൻ വ്യക്തമാക്കി. ലോകത്തിൻ്റെ പ്രാർത്ഥന യുക്രൈനൊപ്പമുണ്ട്. വൈറ്റ് ഹൗസിലിരുന്ന് ഇതൊക്കെ താൻ നിരീക്ഷിക്കുന്നുണ്ട്. ജി7 രാജ്യങ്ങളുമായും നാറ്റോ സഖ്യവുമായും കൂടിയാലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. ഇക്കാര്യത്തിൽ ഉടൻ അമേരിക്കൻ ജനതയോട് സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.

റഷ്യൻ സൈന്യം യുക്രൈനിൽ കടന്നിട്ടുണ്ട്. വ്യോമാക്രമണം ആരംഭിച്ചുകഴിഞ്ഞു. കീവ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ സ്ഫോടനം നടക്കുകയാണ്. ഇന്ന് രാവിലെ 5.50ന് പുടിൻ റഷ്യൻ ജനതയെ അഭിസംബോധന ചെയ്തിരുന്നു. ഇതിനു ശേഷമാണ് ആക്രമണം ആരംഭിച്ചത്.

Story Highlights: russia attack ukraine 10 dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top