യുക്രൈനില്‍ ബാങ്കുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വെബ്‌സൈറ്റുകള്‍ക്ക് തകരാറെന്ന് റിപ്പോര്‍ട്ട്

യുക്രൈനില്‍ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതായി ബിബിസി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയോടെ നിരവധി യുക്രൈന്‍ ബാങ്കുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വെബ്‌സൈറ്റുകളാണ് തകരാറിലായത്. റഷ്യയുമായുള്ള സമീപകാല സംഘര്‍ഷങ്ങളുടെ ഭാഗമായിട്ടാകാം സൈറ്റുകളുടെ തകരാറെന്ന് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കമ്പനിയായ നെറ്റ് ബ്ലോക്‌സ് ട്വീറ്റ് ചെയ്തു. വെബ്‌സൈറ്റുകള്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
പ്രതിരോധ, വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളും രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ പ്രൈവറ്റ്ബാങ്കും ബ്ലോക്ക് ആയവയില്‍ ഉള്‍പ്പെടുന്നു.
അതേസമയം ലോകരാജ്യങ്ങളെ ആശങ്കയിലാക്കി യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം തുടങ്ങി. ഡോണ്‍ബാസില്‍ സ്‌ഫോടന ശബ്ദം കേട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.്
Read Also : യുക്രൈനില്‍ റഷ്യയുടെ വ്യോമാക്രമണം
യുക്രൈനില്‍ സൈനിക നടപടി അനിവാര്യമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് പുടിന്‍ വ്യക്തമാക്കി. യുക്രൈന്‍ അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ അടച്ചു.രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്താണ് സൈനിക നടപടി ആരംഭിച്ചതായി പുടിന്‍ പ്രഖ്യാപിച്ചത്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിട്ടുണ്ട്.
Story Highlights: russia ukfraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here