Advertisement

കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതി: മലയാളി വിദ്യാര്‍ത്ഥി

February 24, 2022
1 minute Read

കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയാണ് യുക്രൈനില്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് യുക്രൈന്‍ തുറമുഖ നഗരമായ ഒഡൈസയിലെ മലയാളി വിദ്യാര്‍ത്ഥി റിച്ചി. വിമാന സര്‍വീസുകള്‍ മുടങ്ങിയതോടെ എങ്ങോടും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസായതോടെ പണം പിന്‍വലിക്കാന്‍ കഴിയാത്തതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പുറത്തേക്കിറങ്ങുന്നതിനുമെല്ലാം നിയന്ത്രണമുള്ളതിനാല്‍ വലിയ ആശങ്കയാണുള്ളത്. ഇന്ന് രാവിലെ അഞ്ചു മണിക്ക് ഷെല്ലാക്രമണമുണ്ടായിരുന്നു. ബോംബു വീഴുന്നതു പോലെയുള്ള ശബ്ദം കേട്ടാണ് എഴുന്നേറ്റത്. പിന്നീടാണ് ഷെല്ലാക്രമണമാണ് ഉണ്ടായതെന്ന് മനസിലായതെന്നും റിച്ചി പറയുന്നു.

Story Highlights: Russia Ukraine Conflict malayali student statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top