ഖാർകീവിൽ വൻ സ്ഫോടനം; ജനങ്ങൾ കൂട്ടപ്പലായനം നടത്തുന്നു

യുക്രൈനിലെ ഖാർകീവിൽ വൻ സ്ഫോടനം. ഭയന്നുപോയ ജനങ്ങൾ കൂട്ടപ്പലായനം നടത്തുകയാണ്. ജി7 രാജ്യങ്ങളുടെ അടിയന്തിര യോഗം നാളെ നടക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു. ഇത്തരം പ്രഖ്യാപനങ്ങൾക്കപ്പുറം യുക്രൈന് ലോകരാജ്യങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നില്ല. കാനഡയിൽ നിന്ന് ആയുധങ്ങളുമായി ഒരു വിമാനം യുക്രൈനിൽ എത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ ലോക രാജ്യങ്ങൾ ഇതുവരെ യുക്രൈനെ കൈവിടുന്ന നിലയാണ് ഉള്ളത്. (russian attack kharkiv evacuation)
തലസ്ഥാനമായ കീവിലും ഖാർകീവിലും വലിയ പ്രതിസന്ധിയാണ് ഉള്ളത്. ആളുകൾ സാധനം വാങ്ങാനായി നിരത്തുകളിലൂടെ പാഞ്ഞുനടക്കുകയാണ്. ലുഹാൻസ്കിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. ആളുകൾ നിപ്രോ പട്ടണത്തിലേക്ക് പോകണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ബോറിസ്പിൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. യുക്രൈനിലെ വാസിൽകീവ് എയർബേസിൽ റഷ്യ ആക്രമണം നടത്തുന്നുണ്ട്. ഏത് തരത്തിലുള്ള ആയുധമാണ് റഷ്യ ഉപയോഗിച്ചതെന്ന് വ്യക്തമല്ലെങ്കിലും ആക്രമണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Read Also : റഷ്യയുടെ ആക്രമണം രൂക്ഷം; ലുഹാൻസ്കിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
യുക്രൈനിൽ റഷ്യയുടെ മിസൈലാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കാർകീവിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇൻ്റർ കോണ്ടിനൻ്റൽ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. രാജ്യത്തിൻ്റെ വിവിധ 10 സ്ഥലങ്ങളിൽ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്ന് യുക്രൈൻ അറിയിച്ചു. തങ്ങളുടെ യുദ്ധവിമാനങ്ങളെയാണ് റഷ്യ ആക്രമിക്കുന്നതെന്നും യുക്രൈൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ രണ്ട് വർഷമായി ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയെ സംരക്ഷിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിൽ യുക്രൈൻ അംബാസിഡർ അവകാശപ്പെട്ടു. യുക്രൈനിലെ കൂട്ടക്കുരുതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും റഷ്യൻ അംബാസിഡർ പറഞ്ഞു. ഇതിനു പിന്നാലെ യുഎനിൽ റഷ്യ-യുക്രൈൻ അംബാസിഡർമാർ തമ്മിൽ വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായ റഷ്യയോട് സ്ഥാനമൊഴിയാൻ യുക്രൈൻ അംബാസിഡർ ആവശ്യപ്പെട്ടു. യുദ്ധക്കുറ്റവാളികൾക്ക് പാപമോചനമില്ല എന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ്റെ നിലപാട്. പുതിയ സർക്കാർ വരണം എന്നും പുടിൻ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡൻ്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിൽ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഭരണമാറ്റമുണ്ടായാൽ ആക്രമണം നിർത്താമെന്നും റഷ്യ പറയുന്നു.
Story Highlights: russian attack kharkiv evacuation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here