കീവിന് നേരെ വന്‍തോതില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായി യുക്രൈൻ ആഭ്യന്തരമന്ത്രാലയം; വിഡിയോ

യുക്രൈൻ തലസ്ഥാനമായ കീവിന് നേരെ വന്‍തോതില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായി യുക്രൈൻ ആഭ്യന്തരമന്ത്രാലയം. റഷ്യ യാതൊരു പ്രകോപനവും കൂടാതെ യുക്രൈന് നേരെ ആക്രമണം ആരംഭിച്ചുവെന്നും തലസ്ഥാനമായ കീവിന് നേരെ വന്‍തോതില്‍ ക്രൂയിസ്, ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തുന്നതായും യുക്രൈൻ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.
കീവിനിലേക്ക് വന്‍തോതില്‍ മിസൈലുകള്‍ തൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകള്‍ തകര്‍ക്കാനുള്ള ശ്രമത്തിലാണ് യുക്രൈൻ സൈന്യം. കീവിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം ഉണ്ടായതായും വന്‍സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
കീവിന്റെ ആകാശത്ത് വെടിക്കെട്ട് പോലെ റഷ്യന്‍ ബാലിസ്റ്റിക് മിസൈലുകള്‍ – വിഡിയോ
പ്രകോപനമില്ലാതെ റഷ്യ ആക്രമണം തുടങ്ങിയെന്നും സ്വയം പ്രതിരോധിച്ച് യുക്രൈൻ വിജയം കൈവരിക്കുമെന്നും യുക്രൈൻ വിദേശകാര്യമന്ത്രി പറഞ്ഞു.
Story Highlights: russian-missile-attack-against-ukraine-kyiv
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here