Advertisement

കൊമേഡിയനിൽ നിന്ന് രാഷ്ട്രതലവനായി; ആരാണ് വ്‌ളാദിമിർ സെലൻസ്‌കി ?

February 25, 2022
3 minutes Read
from comedian to president volodymyr zelensky

‘മാതൃരാജ്യത്തിന് വേണ്ടി പൊരുതാൻ സന്നധരായവർക്ക് ആയുധങ്ങൾ നൽകും. യുക്രൈനെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും തയാറായിരിക്കുക…’ റഷ്യ യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട് പതിനൊന്നാം മണിക്കൂറിലായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുടെ ഈ അഭ്യർത്ഥന. രണ്ടാം ലോക മഹായുദ്ധത്തിന ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധ പ്രതിസന്ധി ഒറ്റയ്ക്ക് നേരിടുകയാണ് 44 കാരനായ സെലൻസ്‌കി. ( from comedian to president volodymyr zelensky )

രാഷ്ട്രീയ പശ്ചാത്തലമോ, രാഷ്ട്രീയ പ്രവർത്തന പരിചയമോ ഇല്ലാത്ത സെലൻസ്‌കി എങ്ങനെയാണ് യുക്രൈൻ തലവനായത് ? ആ കഥ അറിയാം…

സോവിയറ്റ് യൂണിയൻ കാലത്തെ വ്യാവസായിക നഗരമായിരുന്ന ക്രിവി റി-ൽ 1978 ജനുവരിയിലാണ് വ്‌ളാദിമിർ സെലൻസ്‌കി പിറന്നത്. ജൂത കുടുംബമായിരുന്നു സെലൻസ്‌കിയുടേത്.

1995 ൽ ക്രിവി എക്കണോമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന സെലൻസ്‌കി 2000 ൽ നിയമത്തിൽ ബിരുദം തേടി. പാഠ്യവിഷയത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ തൊഴിൽ മേഖലയാണ് സെലൻസ്‌കി തെരഞ്ഞെടുത്തത്.

Read Also : യുക്രൈനിൽ റഷ്യ ഇറക്കിയിരിക്കുന്നത് സ്‌പെറ്റ്‌സ്‌നാസിനെ; ഈ പ്രത്യേക സൈനിക സംഘം ആരാണ് ?

പഠന കാലത്ത് തന്നെ 1997 ൽ ക്വർതാൽ 95 എന്ന പേരിൽ സെലൻസ്‌കി കോമഡി ട്രൂപ്പ് തുടങ്ങിയിരുന്നു. 2003 ഓടെ ട്രൂപ്പ് ടെലിവിഷൻ പരിപാടികളും നിർമിച്ച് തുടങ്ങി. സെലൻസ്‌കി അങ്ങനെ അറിയപ്പെടുന്ന ടെലിവിഷൻ താരമായി വളർന്നു.

2003 ലാണ് സെലൻസ്‌കി ഒലേനയെ വിവാഹം കഴിക്കുന്നത്. ഇരുവരും ക്രിവി സർവകലാശാലയിലെ വിദ്യാർത്ഥികളായിരുന്നു. ആർക്കിടെക്ടായിരുന്ന ഒലേന എന്നാൽ തിരക്കഥാകൃത്തായി.

തലവര മാറ്റിയ കഥാപാത്രം

2015 ലാണ് ‘സെർവന്റ് ഓഫ് ദ പീപ്പിൾ’ എന്ന ടിവി ഷോയിൽ സെലൻസ്‌കി വേഷമിടുന്നത്. 2015 മുതൽ 2019 വരെ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി ഒരു പൊളിറ്റിക്കൽ സറ്റയറായിരുന്നു.

അഴിമതി നിറഞ്ഞ യുക്രൈന്റേയും ജനാധിപത്യം ആഗ്രഹിക്കുന്ന ജനങ്ങളുടേയും കഥ പറഞ്ഞ ഷോ രാജ്യത്ത് വൻ ഹിറ്റായി…സെലൻസ്‌കിയും..അങ്ങനെ 2018 ൽ സെലൻസ്‌കി തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്

സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെയും, എതിരാളികളെ പരിഹസിച്ചുമായിരുന്നു സെലൻസ്‌കിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഒപ്പം സോഷ്യൽ മീഡിയ ക്യാമ്പെയിനും നടന്നു.

ചിരിച്ചും ചിരിപ്പിച്ചും ജനങ്ങളോട് ചേർന്ന് നിൽക്കുന്ന സെലൻസ്‌കിയെ യുക്രൈൻ ജനത കൈവിട്ടില്ല. വൻ ഭൂരിപക്ഷത്തോടെയാണ് സെലൻസ്‌കി അധികാരത്തിലേറിയത്.

73.2% വോട്ടുകളാണ് സെലൻസ്‌കി സ്വന്തമാക്കിയത്. അങ്ങനെ 2019 മെയ് 20ന് യുക്രൈന്റെ ആറാം പ്രസിഡന്റായി സെലൻസ്‌കി അധികാരത്തിലേറി.

Story Highlights: from comedian to president volodymyr zelensky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top