റിപ്പോർട്ടിങ്ങിനിടെ അപ്രതീക്ഷിതമായി എത്തുന്ന അമ്മ; ഇത് ഹൃദയസ്പർശിയായ വീഡിയോ…

നിങ്ങൾ ആരായാലും എത്ര വലിയവനായാലും ഇനി എത്രതന്നെ വയസായാലും നിങ്ങളുടെ ഏറ്റവും വലിയ ആരാധിക നിങ്ങളുടെ അമ്മയായിരിക്കും. റിപ്പോർട്ടിങ്ങിനിടെ മകന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി സംസാരിക്കുന്ന അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നത്തേയും പോലെ ടിവി റിപ്പോർട്ടർ മൈൽസ് ഹാരിസിന്റെ ഓഫീസിലെ മറ്റൊരു പതിവ് ദിവസമായിരുന്നു അത്. ചൊവ്വാഴ്ച എബിസി ന്യൂസ് അഫിലിയേറ്റ് ഡബ്ല്യുഎസ്‌വൈഎക്‌സിന്റെ ഫീൽഡ് റിപ്പോർട്ടിംഗ് അസൈൻമെന്റിലായിരുന്നു ഹാരിസ്. അപ്പോഴാണ് പെട്ടെന്ന് ട്രാഫിക്കിലേക്ക് തിരിയുകയും അടുത്തുവരുന്ന വാഹനം തിരിച്ചറിയുകയും ചെയ്തത്.
വാഹനത്തിനകത്ത് ഹാരിസിന്റെ അമ്മയായിരുന്നു. അത് തന്റെ അമ്മയാണെന്നും ഷൂട്ട് നിർത്താൻ ക്യാമറമാനോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. കാറിൽ നിന്ന് അമ്മ സന്തോഷത്തോടെ ഹാരിയെ അഭിസംബോധന ചെയ്യുന്നതും കാണാം. ഹാരിസ് തിരിച്ച് അമ്മയോട് താൻ ജോലിയിലാണെന്നും ഇത് തന്റെ കൂടെ ജോലി ചെയ്യുന്ന ഡിആഞ്ചലോ ആണെന്നും പറഞ്ഞ് പരിചയപ്പെടുത്തുന്നു.
Read Also : സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നത് ആറു വർഷം; അമ്മയിൽ നിന്ന് സമ്മാനമായി ലഭിച്ചത് 1.36 ലക്ഷം രൂപ
അമ്മയോട് ട്രാഫിക്ക് തടസപ്പെടുത്തരുത് എന്നും പിന്നിൽ വാഹനങ്ങൾ ഉണ്ട് എന്നും പറഞ്ഞ് ഹാരിസ് അമ്മയെ യാത്ര അയക്കുന്നു. ഹൃദയസ്പർശിയായ ഈ വീഡിയോ നിരവധി പേരാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഇതിനുമുമ്പും ഇങ്ങനത്തെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്താണെങ്കിലും ഹാരിസിനെയും അമ്മയെയും ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.
Story Highlights: Reporter Gets Interrupted During Shoot By His Mother, Heartwarming Moment Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here