സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നത് ആറു വർഷം; അമ്മയിൽ നിന്ന് സമ്മാനമായി ലഭിച്ചത് 1.36 ലക്ഷം രൂപ

സോഷ്യൽ മീഡിയ കുട്ടികളെ വളരെയധികം സ്വാധീനിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് രക്ഷിതാക്കൾ അതിനുമേൽ സമയം നിശ്ചയിക്കുന്നതും നല്ലരീതിയിൽ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് സമയം നഷ്ടം ഉണ്ടാകുമെങ്കിലും അതിനുപരിയായി കണ്ണിനും ആരോഗ്യപരമായ പ്രശ്നങ്ങളും സൃഷ്ടിയ്ക്കാറുണ്ട്. ഇനി പറയാൻ പോകുന്നത് ആറു വർഷം മുമ്പ് ഒരമ്മ മകന് നൽകിയ ചാലഞ്ചിനെ കുറിച്ചാണ്. ചാലഞ്ച് പൂർത്തിയാക്കി വരികയാണെങ്കിൽ ഒരു കിടിലൻ സമ്മാനവും…
യുഎസിൽ നിന്നുള്ള ഒരു അമ്മ തന്റെ മകനോട് സമൂഹമാധ്യമങ്ങളിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇത് അതേപടി അനുസരിച്ച് മകൻ ആറു വർഷത്തോളം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിന്നു. മിനസോട്ടയിൽ നിന്നുള്ള ലോർന ഗോൾഡ്‌സ്‌ട്രാൻഡ് ക്ലെഫ്‌സാസ് 2016-ലാണ് മകനെ ചലഞ്ചിനായി ക്ഷണിച്ചത്. അന്ന് 12 വയസുകാരനായ മകൻ അമ്മയുടെ വാക്കുകൾ അനുസരിക്കുകയും 18 വയസ് വരെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. ഈ ചലഞ്ചു വിജയകരമാക്കിയാൽ പൂർത്തിയാകുമ്പോൾ ഒരു സമ്മാനവും ‘അമ്മ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മകൻ ഒരിക്കലും പ്രതീക്ഷിക്കാത്ത സമ്മാനമാണ് അമ്മയിൽ നിന്ന് ലഭിച്ചത്. തന്റെ പതിനെട്ടാം ജന്മദിനത്തിൽ അമ്മയിൽ നിന്ന് $1,800 അതായത് 135598 രൂപയാണ് സമ്മാനമായി ലഭിച്ചത്.
പതിനെട്ടു വയസ്സ് തികയുമ്പോൾ ഇന്ന് അവന്റെ കയ്യിൽ 135598 രൂപയും ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ട്വിറ്റർ എന്നിവയിൽ പുതിയ അക്കൗണ്ടുകളും ഉണ്ടാകും. ഈ സമ്മാനത്തെ കുറിച്ച് അറിഞ്ഞിട്ടല്ല മകൻ ഈ ചാലഞ്ച് ഏറ്റെടുത്തത്.എന്നിട്ടും അമ്മയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാക്കുകയായിരുന്നു സിവർട്ട്. അമ്മയായ ലോർന തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ സൈവർട്ടിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും തന്റെ മകന് ഇപ്പോൾ ഒന്നിലധികം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ ഉണ്ടെന്നും അറിയിച്ചുകൊണ്ടാണ് രസകരവും ആരോഗ്യകരമവുമായ ഈ ചലഞ്ചു മകൻ പൂർത്തിയാക്കിയതായി അറിയിച്ചത്.
മകളുടെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം സൃഷ്ട്ടിച്ച ബുദ്ധിമുട്ടുകൾ നേരിൽ കണ്ടാണ് മകന് ഇങ്ങനെയൊരു ചാലഞ്ച് നൽകാൻ തീരുമാനിച്ചത്. പന്ത്രണ്ടാം വയസിൽ അവൻ ഇങ്ങനെയൊരു ചാലഞ്ച് ഏറ്റെടുക്കുമെന്ന് കരുതിയില്ല. ആറുവർഷമാണ് അവൻ സോഷ്യൽ മീഡിയയിൽ നിന്ന് മാറിനിന്നത്. മകനെ കുറിച്ചോർത്ത് അഭിമാനിക്കുന്നുവെന്നും അമ്മ ലോർന പറഞ്ഞു.
Story Highlights: Teen stays off social media for six years; gets Rs 1.36 lakh as reward from mum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here