ലൈഫ് മിഷന്‍ സിബിഐ അന്വേഷണത്തിനെതിരേയുള്ള ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച്. സിബിഐ അന്വേഷണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് സന്തോഷന്‍ ഈപ്പന്‍ ഹര്‍ജിയില്‍ പറയുന്നു.
സിബിഐ. അന്വേഷണം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലും തങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണു സംസ്ഥാന സര്‍ക്കാരും വാദിച്ചിരുന്നു. വിദേശ സംഭാവനാ നിയന്ത്രണ നിയമം സംസ്ഥാന സര്‍ക്കാരിനോ അവരുടെ സ്ഥാപനങ്ങള്‍ക്കോ ബാധകമല്ലെന്നായിരുന്ന സര്‍ക്കാര്‍ വാദം. അതിനാല്‍ എഫ്സിആര്‍എ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ചുള്ള സിബിഐ അന്വേഷണത്തിനു സാധുതയില്ലെന്നും പ്രത്യേകാനുമതി ഹര്‍ജിയില്‍ സര്‍ക്കാര്‍ വാദിക്കുന്നു.
Story Highlights: The petition against the Life Mission CBI probe is in the Supreme Court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here