റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമവുമായി യുക്രൈൻ

കീവ് ലക്ഷ്യമാക്കി എത്തിയ റഷ്യയുടെ വ്യോമാക്രമണം തടയാനുള്ള ശ്രമവുമായി യുക്രൈൻ. യുക്രൈൻ തകർത്ത റഷ്യൻ വിമാനം ബഹുനില കെട്ടിടത്തിൽ ഇടിച്ചെന്നാണ് റിപ്പോർട്ട്. ( Ukraine tries blocking Russian airstrike )
അതിനിടെ റഷ്യ-യുക്രൈൻ സംഘർഷത്തിൽ അനുനയ ശ്രമങ്ങളുമായി ഫ്രാൻസ് രംഗത്തുവന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റുമായി സംസാരിച്ചു.
Read Also : റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ
റഷ്യൻ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി കൂടുതൽ ഉപരോധ നടപടികളിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. അമേരിക്കയിലുള്ള റഷ്യയുടെ മുഴുവൻ ആസ്തികളും മരവിപ്പിക്കുമെന്ന് ജോ ബൈഡൻ അറിയിച്ചു. റഷ്യയിലേക്കുള്ള കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി. വ്യക്തികൾക്കും, വ്യവസായങ്ങൾക്കും ഉപരോധം ബാധകമാണെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യയ്ക്ക്‌മേൽ സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഏർപ്പെടുത്തി ജപ്പാനും രംഗത്തുവന്നു.
റഷ്യൻ ആക്രമണത്തിൽ ആദ്യ ദിവസം 137 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു.
Story Highlights: Ukraine tries blocking Russian airstrike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here