Advertisement

പ്രധാന നഗരങ്ങളുടെ നിയന്ത്രണം തങ്ങള്‍ക്കെന്ന് യുക്രൈന്‍; രണ്ടാം ദിവസം ശക്തമായ പ്രതിരോധം തീര്‍ത്തു

February 25, 2022
Google News 1 minute Read

യുക്രൈന്റെ പ്രധാന നഗരങ്ങളിലേക്ക് കടന്നുകയറാന്‍ റഷ്യയ്ക്കായില്ലെന്ന അവകാശ വാദവുമായി യുക്രൈന്‍. നഗരങ്ങളുടെ നിയന്ത്രണം ഇപ്പോഴും യുക്രൈന് തന്നെയാണെന്നാണ് യുക്രൈന്‍ പ്രതിരോധമന്ത്രാലയത്തിന്റെ അവകാശവാദം. റഷ്യയുടെ 80 ടാങ്കറുകളും 17 ഹെലികോപ്റ്ററുകളും 516 സായുധ വാഹനങ്ങളും തകര്‍ത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റഷ്യ യുദ്ധ നിയമങ്ങള്‍ ലംഘിച്ചെന്ന ആരോപണം യുക്രൈന്‍ ഉയര്‍ത്തിയിരുന്നു. അനാഥാലയങ്ങളും കിന്‍ഡര്‍ ഗാര്‍ഡട്ടനുകളും ആക്രമിച്ചത് യുദ്ധനിയമങ്ങളുടെ ലംഘനമായി യുക്രൈന്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ജനങ്ങളെ കവചമായി ഉപയോഗിക്കരുതെന്ന് റഷ്യയോട് യുക്രൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം റഷ്യന്‍ സൈനികര്‍ വധിക്കപ്പെട്ടിട്ടുണ്ടാകാമെന്നാണ് യുക്രൈന്‍ പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. എങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ബഹുമുഖ ആക്രമണം നടത്തിയ റഷ്യയെ അതേരീതിയില്‍ തന്നെ പ്രതിരോധിക്കാന്‍ രണ്ടാം ദിവസം സാധിച്ചെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

റഷ്യന്‍ സൈന്യം യുക്രൈന്‍ പാര്‍ലമെന്റിനടുത്ത് എത്തിയതായുള്ള വിവരവും അല്‍പ സമയത്തിന് മുന്‍പ് പുറത്തെത്തിയിരുന്നു. ഇതോടെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയെ ബങ്കറിലേക്ക് മാക്കി. കീവില്‍ റഷ്യന്‍ മുന്നേറ്റം ശക്തമായതോടെയാണ് സെലന്‍സ്‌കിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിയത്.

കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കീവ് നഗരത്തില്‍ റഷ്യന്‍ സേനയ്ക്ക് നേരെ യുക്രൈന്‍ വെടിയുതിര്‍ത്തു. യുക്രൈന്‍ ഭരണകൂടത്തിന്റെ ആസ്ഥാനത്തിന് സമീപം വെയിവയ്പ്പാണ് നടക്കുന്നത്. പാര്‍ലമെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് യുക്രൈന്‍ ആയുധങ്ങള്‍ നല്‍കി. ഏറ്റുമുട്ടലില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റതായും ഒരാളുടെ നില അതീവ ഗുരുതരമായെന്നും കീവ് മേയര്‍ അറിയിച്ചു.

അതേസമം, റഷ്യയുടെ സുഖോയ് 35 വിമാനം വെടിവച്ചിട്ടതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ആക്രമണത്തിന്റെ ദൃശ്യവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

Story Highlights: ukriane defence ministry reaction russia war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here