ഒരിടവേളയ്ക്ക് ശേഷം ബംഗളൂരു മലയാളികള്‍ വീണ്ടും കളിക്കളത്തിലേക്ക് ; ബാംഗ്ലൂര്‍ മലയാളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ക്രിക്കറ്റ് മത്സരം നാളെ

രണ്ടു വര്‍ഷത്തോളമായി ബംഗളൂരു നഗരത്തിലെ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാംഗ്ലൂര്‍ മലയാളി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ബി.എം.എസ്.സി) രണ്ടാം ക്രിക്കറ്റ് മത്സരം നാളെ (ഞായര്‍) രാവിലെ 7 മണി മുതല്‍ നടക്കും. ബംഗളൂരുവിലെ കുഡ്ലു ഗേറ്റിലുള്ള ഇഖ്റ ഗെയിംസ് വില്ലജ് ഗ്രൗണ്ടിലാണ് മത്സരം.
ട്രോഫിയും 15000 രൂപ ക്യാഷ് പ്രൈസുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് ട്രോഫിയും 7000 രൂപ ക്യാഷ് പ്രൈസും ലഭിക്കും. കൂടാതെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, ബെസ്റ്റ് വിക്കറ്റ് കീപ്പര്‍, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് എന്നീ വിഭാഗങ്ങളിലും ക്യാഷ് പ്രൈസും ട്രോഫിയും ഉണ്ടായിരിക്കും.
Read Also : ട്വന്റി 20; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
2019 മാര്‍ച്ചില്‍ ബംഗളൂരുവിലെ എം.എല്‍.എയും മുന്‍ കര്‍ണാടക ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡിയാണ് ബാംഗ്ലൂര്‍ മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ബംഗളൂരു മലയാളികള്‍ മാത്രം ഉള്‍പ്പെട്ട ഒട്ടനവധി ടീമുകള്‍ അണിചേര്‍ന്ന ക്രിക്കറ്റ് മാച്ച്, ഫുട്‌ബോള്‍ മാച്ച്, ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് എന്നിവ സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.
കൊവിഡ് ഭീഷണി കായിക മേഖലയെയും പ്രതികൂലമായി ബാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ബി.എം.എസ്.സി നിരവധി ഗെയിംസുകള്‍ ഓണ്‍ലൈനിലാണ് സംഘടിപ്പിച്ചത്. നീണ്ട 20 മാസങ്ങള്‍ക്കു ശേഷം ബംഗളൂരു മലയാളികളെ മാത്രം ഉള്‍ക്കൊള്ളിച്ച് വീണ്ടുമൊരു കായിക മാമാങ്കത്തിന് തയ്യാറെടുക്കുകയാണ് ബാംഗ്ലൂര്‍ മലയാളി സ്‌പോര്‍ട്‌സ് ക്ലബ്.
Story Highlights: Bangalore Malayalee Sports Club’s cricket match tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here