മോദിജി ലോകനേതാവ്; യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും സഹായം തേടുന്നു: ഹേമമാലിനി

യുക്രൈൻ – റഷ്യ യുദ്ധവും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കി ബിജെപി. യുക്രൈനെകതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ഇന്ത്യയുടെ സഹായം തേടുകയാണെന്ന് ബോളിവുഡ് നടിയും ബിജെപി നേതാവുമായ ഹേമമാലിനി പറഞ്ഞു. യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം തേടുകയാണെന്ന് ഹേമമാലിനി.
‘മോദിജി രാജ്യത്തെ ഒരുപാട് ഉയരങ്ങളിലെത്തിച്ചു. ലോകം അമ്പരന്നു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ലോകശ്രദ്ധയിലെത്തിയിരിക്കുകയാണ്. ലോകം അദ്ദേഹത്തെ ആദരിക്കുന്നു. യുക്രൈൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. മോദിജി ലോകനേതാവായിരിക്കുകയാണ്’ ബല്ലിയയിലെ പരിപാടിയിൽ ഹേമമാലിനി പറഞ്ഞു.
Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്
മാർച്ച് മൂന്നിനാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡബിൾ എൻജിൻ കി സർക്കാർ എന്ന പേരിലാണ് യുപി തെരഞ്ഞെടുപ്പിൽ ബിജെപി കാമ്പയിൻ നടത്തുന്നത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബിജെപി സർക്കാരെന്നതിനെ സൂചിപ്പിച്ചാണ് ഈ പ്രയോഗം. മോദിയെയും യോഗി ആദിത്യനാഥിനെയും ഉയർത്തിക്കാട്ടുകയുമാണ്.
Story Highlights: bollywood-actress-and-bjp-mp-hema-malini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here