Advertisement

റഷ്യക്ക് നേരെ വീണ്ടും ബഹിഷ്‌കരണം; ഫോർമുല വണ്‍ റഷ്യൻ ഗ്രാന്‍റ് പ്രീ റദ്ദാക്കി

February 26, 2022
1 minute Read

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്ന് ഇത്തവണത്തെ ഫോർമുല വണ്‍ റഷ്യൻ ഗ്രാന്‍റ് പ്രീ റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ റഷ്യൻ ഗ്രാന്‍റ് പ്രീ നടത്തുന്നത് അസാധ്യമാണെന്നും അതിനാൽ മത്സരം റദ്ദാക്കുകയാണെന്നും ഫോർമുല വണ്‍ അറിയിച്ചു.

റഷ്യൻ ഗ്രാന്‍റ് പ്രീയുടെ നടത്തിപ്പിനെക്കുറിച്ചുള്ള കാര്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്‌തു. നിലവിലെ സാഹചര്യത്തിൽ റഷ്യൻ ഗ്രാന്‍റ്‌ പ്രീ നടത്തുന്നത് അസാധ്യമാണ്. യുക്രൈനിലെ സാഹചര്യങ്ങൾ സങ്കടകരമാണ്. എത്രയും പെട്ടന്ന് സമാധാനം പുനസ്ഥാപിക്കട്ടെ. എഫ് വണ്‍ അറിയിച്ചു.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

സോഷി ഒളിമ്പിക് പാർക്കിൽ സെപ്‌റ്റംബർ 23 മുതൽ 25 വരെയാണ് റഷ്യൻ ഗ്രാന്‍റ് പ്രീ മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരുന്നത്. നേരത്തെ ഫോർമുല വണ്‍ താരം സെബാസ്റ്റ്യൻ വെറ്റൽ റഷ്യൻ ഗ്രാന്‍റ് പ്രീ നടത്തിയാൽ താൻ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

Story Highlights: russian-grand-prix-cancelled-in-wake-of-ukraine-crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top