Advertisement

പതിഞ്ഞ തുടക്കം, വെടിക്കെട്ട് ഫിനിഷ്; ശ്രീലങ്കയ്ക്ക് കൂറ്റൻ സ്കോർ

February 26, 2022
2 minutes Read
srilanka innings india t20

ഇന്ത്യക്കെതിരായ രണ്ടാം ടി-20യിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് നേടിയത്. അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയെ മികച്ച സ്കോറിലെത്തിച്ചത്. 75 റൺസെടുത്ത യുവ ഓപ്പണർ പാത്തും നിസ്സങ്ക ശ്രീലങ്കയുടെ ടോപ്പ് സ്കോററായി. ദനുഷ്ക ഗുണതികല (38), ക്യാപ്റ്റൻ ദാസുൻ ഷനക (47 നോട്ടൗട്ട്) എന്നിവരും ശ്രീലങ്കക്കായി മികച്ച പ്രകടനം നടത്തി. (srilanka innings india t20)

ഗംഭീര തുടക്കമാണ് ഓപ്പണർമാർ ചേർന്ന് ശ്രീലങ്കയ്ക്ക് നൽകിയത്. ഇന്ത്യൻ ബൗളർമാർ ടൈറ്റ് ലൈനുകളിൽ പന്തെറിഞ്ഞപ്പോൾ ശ്രീലങ്കയ്ക്ക് ഫ്രീ ആയി സ്കോർ ചെയ്യാൻ സാധിച്ചില്ല. ആദ്യ പവർപ്ലേയിൽ വെറും 32 റൺസാണ് ശ്രീലങ്ക നേടിയത്. പവർപ്ലേയ്ക്ക് ശേഷം ശ്രീലങ്ക തകർപ്പൻ ഷോട്ടുകളുമായി കളിയിലേക്ക് തിരിച്ചുവന്നു. 67 റൺസിൻ്റെ കൂട്ടുകെട്ടാണ് പാത്തും നിസ്സങ്കയും ദനുഷ്ക ഗുണതിലകയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഗുണതിലകയെ വെങ്കടേഷ് അയ്യരുടെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് തകർത്തു. കാമിൽ മിശ്രയെ (1) ഹർഷൽ പട്ടേലിൻ്റെ പന്തിൽ ശ്രേയാസ് അയ്യർ പിടികൂടിയപ്പോൾ ദിനേഷ് ഛണ്ഡിമലിനെ (9) ബുംറ രോഹിതിൻ്റെ കൈകളിലെത്തിച്ചു.

Read Also : രണ്ടാം ടി20യിൽ ശ്രീലങ്ക ബാറ്റ് ചെയ്യും; ടീമിൽ രണ്ട് മാറ്റങ്ങൾ

4 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിൽ പതറിയ ശ്രീലങ്കയെ നിസ്സങ്കയും ഷനകയും ചേർന്ന് കരകയറ്റി. തുടരെ ബൗണ്ടറികൾ കണ്ടെത്തിയ സഖ്യം അവസാന ഓവറുകളിൽ തകർപ്പം പ്രകടനം കാഴ്ചവച്ചു. ഇതിനിടെ നിസ്സങ്ക ഫിഫ്റ്റി തികച്ചു. 43 പന്തിലാണ് നിസ്സങ്ക അർദ്ധസെഞ്ചുറിയിലെത്തിയത്. ഫിഫ്റ്റിക്ക് പിന്നാലെ ബുംറയെ അടക്കം ശിക്ഷിച്ച നിസ്സന 19ആം ഓവറിൽ മടങ്ങി. 53 പന്തുകളിൽ 75 റൺസെടുത്ത താരത്തെ ഭുവനേശ്വർ കുമാർ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഷനകയുമായി 58 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയതിനു ശേഷമാണ് താരം പുറത്തായത്.

നിസ്സങ്ക പുറത്തായെങ്കിലും ഒരറ്റത്ത് ബാറ്റിംഗ് തുടർന്ന ഷനക കൂറ്റൻ ഷോട്ടുകളിലൂടെ ശ്രീലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. വെറും 19 പന്തിൽ രണ്ട് ബൗണ്ടറിയും 5 സിക്സറും സഹിതം 47 റൺസെടുത്ത ഷനക പുറത്താവാതെ നിന്നു.

Story Highlights: srilanka innings india 2nd t20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top