Advertisement

സഖ്യരാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ എത്തിത്തുടങ്ങി; യുദ്ധ വിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചുതുടങ്ങിയെന്ന് യുക്രൈന്‍ പ്രസിഡന്റ്

February 26, 2022
1 minute Read

റഷ്യക്കെതിരായ പോരാട്ടത്തിനിടെ സഖ്യരാജ്യങ്ങളില്‍ നിന്ന് യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്താന്‍ തുടങ്ങിയെന്ന് പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. യുദ്ധ വിരുദ്ധ സഖ്യം പ്രവര്‍ത്തിച്ചുതുടങ്ങി. വിഷയത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. റഷ്യക്കെതിരായ ചെറുത്തുനില്‍പ്പിന് കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പ്രസിഡന്റിന്റെ വാക്കുകള്‍.

യുദ്ധത്തില്‍ 3500 റഷ്യന്‍ സൈനികരെ വധിച്ചതായാണ് യുക്രൈന്റെ അവകാശ വാദം. ഇരനൂറിലധികം റഷ്യന്‍ സൈനികരെ തടവിലാക്കി. റഷ്യയുടെ 14 വിമാനങ്ങളും 102 ടാങ്കുകളും എട്ട് ഹെലികോപ്റ്ററുകളും തകര്‍ത്തെന്ന് യുക്രൈന്‍ അറിയിച്ചു.

യുദ്ധത്തിന്റെ മൂന്നാം ദിനെ യുക്രൈനെതിരായ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. കീവില്‍ ഇന്ന് രാവിലെ മുതല്‍ അമ്പതോളം സ്‌ഫോടനങ്ങളുണ്ടായി. കനത്ത വെടിവെയ്പുമുണ്ട്. അതേസമയം, തങ്ങള്‍ ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നതെന്ന് യുക്രൈന്‍ സൈന്യം അവകാശപ്പെട്ടു. അതേസമയം, യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

Read Also : യുക്രൈന്‍ രക്ഷാദൗത്യം; കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

യുക്രൈനിന്റെ തലസ്ഥാനമായ കീവില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. രാവിലെ മുതല്‍ സ്‌ഫോടനങ്ങളും വെടിവെയ്പുകളും കീവിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. റഷ്യന്‍ സൈന്യം ഒഡേസ തുറമുഖത്ത് മാള്‍ഡോവ, പാനമ കപ്പലുകള്‍ തകര്‍ത്തു. കീവിലെ താപവൈദ്യുത നിലയം ആക്രമിച്ച സൈന്യം ഒരു മെട്രൊ സ്റ്റേഷന്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്തു. കീവ് വിമാനത്താവളത്തിന് സമീപം മിസൈല്‍ ആക്രമണമുണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: Ukraine president, russia-ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top