രക്ഷാദൗത്യത്തിന് മോൾഡോവയുടെ സഹായം തേടി ഇന്ത്യ

രക്ഷാദൗത്യത്തിന് മോൾഡോവയുടെ സഹായം അഭ്യർത്ഥിച്ച് ഇന്ത്യ. മോൾഡോവ വിദേശകാര്യ മന്ത്രിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ബന്ധപ്പെട്ടു. മോൾഡോവൻ അതിർത്തിയിലൂടെ ഇന്ത്യക്കാർക്ക് പ്രവേശിക്കാൻ അവസരം ഒരുക്കണമെന്ന് എസ് ജയശങ്കർ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ നാളെ മോൾഡോവയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനിടെ രക്ഷാദൗത്യത്തിന് യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി. ഇന്ത്യക്കാർക്ക് കീവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുണ്ടാകുമെന്ന് ഇന്ത്യൻ എംബസിയുടെ പുതിയ നിർദേശം. കീവിൽ നിന്ന് ഇന്ത്യക്കാരെ ട്രെയിനിൽ അതിർത്തിയിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് നിർദേശം. ഇക്കാര്യം നിർബന്ധമായും ഇന്ത്യക്കാർ പാലിക്കണമെന്ന് എംബസി അറിയിച്ചു.കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമെത്തുന്നവർക്കാണ് മുൻഗണന ലഭിക്കുക.
Had a phone call with FA Minister of ??#India @DrSJaishankar regarding Indian citizens, including students, stranded in ??#Ukraine. ??#Moldova will do everything that is needed to help repatriate them as safely as possible. pic.twitter.com/KU4v9EUzMA
— Nicu Popescu (@nicupopescu) February 27, 2022
സർവീസുകൾ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനിലുണ്ടാകും. ഈ അവസരം ഇന്ത്യക്കാർ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. അതേസമയം ട്രെയിൻ സർവീസ് ഇന്ത്യക്കാർക്ക് വേണ്ടി മാത്രമുള്ളതാണോയെന്ന കാര്യം വ്യക്തമല്ല.
Read Also : യുക്രൈനിൽ നിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ ഹെൽത്ത് ഡെസ്കുമായി സർക്കാർ
അതേസമയം യുക്രൈനെ യുദ്ധഭൂമിയാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അശ്രാന്ത പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു . ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനില്‍ കുടുങ്ങിപ്പോയ നമ്മുടെ മക്കളെ എത്രയും വേഗം നാട്ടിലെത്തിക്കും. രക്ഷാദൗത്യത്തിലൂടെ 1000 പേരെ നാട്ടിലെത്തിക്കുന്നു. ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ വിട്ട് എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.
Story Highlights: India seeks Moldovan help-Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here