Advertisement

പാകിസ്താനിൽ സുരക്ഷിതത്വം തോന്നുന്നു; പിസിബിയുടെ സുരക്ഷാ മുൻകരുതലുകളിൽ തൃപ്തിയെന്ന് ഓസ്ട്രേലിയ

February 27, 2022
Google News 1 minute Read

പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ സുരക്ഷാ മുൻകരുതലുകളിൽ പൂർണ തൃപ്തിയെന്ന് ഓസ്ട്രേലിയ. പാകിസ്താനിൽ പൂർണ സുരക്ഷിതത്വം തോന്നുന്നു എന്നും ഞങ്ങളുടെ കാര്യങ്ങൾ വളരെ കൃത്യമായി പിസിബി ശ്രദ്ധിച്ചുവെന്നും ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പറഞ്ഞു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“എനിക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു. ഞങ്ങളുടെ കാര്യങ്ങൾ വളരെ കൃത്യമായാണ് പിസിബി ശ്രദ്ധിച്ചത്. ഇവിടെ എത്തുമ്പോൾ തന്നെ സുരക്ഷ അധികമായിരുന്നു. ഞങ്ങൾ വിമാനത്തിൽ നിന്നിറങ്ങി നേരത്തെ ഹോട്ടലിലെത്തി. ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇത്രയധികം പ്രൊഫഷണലുകൾക്കിടയിൽ നിൽക്കുന്നതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഏറെ സുരക്ഷിതത്വം തോന്നുന്നു.”- കമ്മിൻസ് പറഞ്ഞു.

മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തിൽ ഉള്ളത്. മാർച്ച് 25ന് ടെസ്റ്റ് പരമ്പര അവസാനിക്കും. 26നോ 27നോ ആണ് ഐപിഎൽ ആരംഭിക്കുക. ഏപ്രിൽ അഞ്ചിന് പാക് പര്യടനം പൂർണമായി അവസാനിക്കും.

പരിമിത ഓവർ പരമ്പരകളിൽ അഞ്ച് മുൻനിര താരങ്ങൾക്ക് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചിരുന്നു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഗ്ലെൻ മാക്സ്‌വൽ, ഡേവിഡ് വാർണർ എന്നീ താരങ്ങൾക്കാണ് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചത്. ഐപിഎലിൽ വിവിധ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ താരങ്ങൾ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലെത്തും.

മിച്ചൽ സ്റ്റാർക്ക് ഒഴികെയുള്ള നാല് താരങ്ങളാണ് വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് ഐപിഎലിൻ്റെ ആദ്യ ആഴ്ച നഷ്ടമാവും. അതേസമയം, ഐപിഎലിൽ കളിക്കുന്ന മറ്റ് താരങ്ങളായ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ജേസൻ ബെഹ്റെൻഡോർഫ്, സീൻ അബ്ബോട്ട്, നതാൻ എല്ലിസ് എന്നിവർ പരിമിത ഓവർ മത്സരങ്ങൾ കഴിഞ്ഞേ അതാത് ടീമുകൾക്കൊപ്പം ചേരൂ.

Story Highlights: Pat Cummins security arrangements Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here