ഖാര്‍ക്കീവില് റഷ്യന്‍ സൈന്യം പ്രവേശിച്ചു; ശക്തമായി പ്രതിരോധിച്ച് യുക്രൈന്‍

ഖാര്‍ക്കീവില് റഷ്യന്‍ സൈന്യം പ്രവേശിച്ചതായി സ്ഥിരീകരിച്ച് യുക്രൈന്‍. പ്രദേശത്ത് ശക്തമായ പോരാട്ടം തുടരുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും ബങ്കറുകളില്‍ തന്നെ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ സേന ഖാര്‍കീവില്‍ പ്രവേശിച്ചത്.
സുമി നഗരത്തിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴ് വയസുകാരി ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ സ്ഥിരീകരണം. കീവിലും ഖാര്‍ക്കീവിലും ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയാണ്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് റഷ്യന്‍ സേന. വാസില്‍കീവ് വിമാനത്താവളം പിടിക്കാന്‍ രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.
ഹോസ്റ്റമലിന് സമീപം ചെച്‌നിയന്‍ സൈനിക വ്യൂഹത്തെ യുക്രൈന്‍ ആക്രമിച്ചു. റഷ്യയെ പ്രതിരോധിക്കാനായി സാധാരണക്കാരായ 37000 ജനങ്ങള്‍ക്ക് യുക്രൈന്‍ ആയുധം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സുമി നഗരത്തിന്റെ നിയന്ത്രണം നഷ്ടമായിട്ടില്ലെങ്കിലും കീവില്‍ കനത്ത പ്രതിരോധം നടത്തുകയാണ് യുക്രൈന്‍. കീവ് ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും യുക്രൈന്‍ വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. വ്യോമ പ്രതിരോധവും ശക്തമാണെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിക്കുന്നു.
ഇന്ന് രാവിലെ നടത്തിയ ആക്രമണത്തില്‍ ഖാര്‍കീവിലെ എണ്ണ സംഭരണശാല റഷ്യന്‍ സൈന്യം തകര്‍ത്തിരുന്നു. കീവിലെ ആണവ അവശിഷ്ട സംസ്‌കരണ കേന്ദ്രത്തിന് നേരെയും റഷ്യയുടെ വ്യോമാക്രമണമുണ്ടായി. ആണവ ചോര്‍ച്ചയില്ല. സേപ്പരോസിയ ആണവനിലയം പിടിച്ചെടുക്കാന്‍ റഷ്യന്‍ സേന ശ്രമം നടത്തുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സേപ്പരോസിയ.
Story Highlights: Russian troops enter Kharkiv, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here