Advertisement

പുടിന്റെ മുന്നറിയിപ്പ്; ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം

February 27, 2022
2 minutes Read

ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.മുൻനിര നാറ്റോ അംഗങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റഷ്യയ്‌ക്കെതിരെ ആക്രമണാത്മക പ്രസ്താവനകൾ നടത്തുകയും ചെയ്തിരുന്നു.

ഇതിനിടെ യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി റഷ്യയുമായുള്ള ചർച്ച സ്ഥിരീകരിച്ചു. ബെലാറസ് പ്രസിഡന്റിന്റെ ഉറപ്പിനെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അറിയിച്ചു.യുക്രൈൻ പ്രതിനിധി സംഘം ചർച്ചയ്ക്ക് തിരിച്ചതായിയാണ് റിപ്പോർട്ട്.

ബെലാറസിൽ വച്ച് ചർച്ചയ്ക്ക് തയാറല്ലെന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി നേരത്തെ പറഞ്ഞിരുന്നത്. വായ്‌സോ, ഇസ്‌താംബുൾ,എന്നിവിടങ്ങളിൽ എവിടെയും ചർച്ചയ്ക്ക് തയാറാണ് എന്നാൽ ബലാറസിൽ വച്ചുള്ള ചർച്ചയ്ക്ക് തയാറല്ലെന്നുമാണ് യുക്രൈൻ അറിയിച്ചിരുന്നത്. ആക്രമണം നിര്‍ത്തുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്നും ബെലാറസില്‍ നിന്ന് ആക്രമണം നടത്തുമ്പോള്‍ ചര്‍ച്ച സാധ്യമല്ലെന്നും സെലൻസ്കി പ്രതികരിച്ചിരുന്നു.

റഷ്യ ആക്രമണം നടത്തുന്ന ബെലാറസില്‍ നിന്നാണ്. അവിടെ വെച്ച് ചര്‍ച്ച നടത്താന്‍ കഴിയില്ല. ഇതിന് പകരമായി വാഴ്‌സോ, ഇസ്താംബുള്‍ തുടങ്ങിയ അഞ്ച് നഗരങ്ങളില്‍ ഒന്നില്‍വെച്ചാകാമെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കി. കഴിഞ്ഞ രാത്രിയില്‍ റഷ്യ നടത്തിയത് ശക്തമായ ആക്രമണമാണെന്നും സെലന്‍സ്‌കി പറഞ്ഞു.

Read Also : യുക്രൈൻ വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

യുക്രൈൻ ജനവാസമേഖലകൾക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ആദ്യം പറഞ്ഞതെങ്കിലും തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ജനവാസമേഖലയിലേക്ക് ആക്രമണം നടന്നിരുന്നു. സാധാരണ പൗരന്‍മാരും കൊല്ലപ്പെട്ടുവെന്ന് യുക്രൈൻ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. കീവിന് പുറമേ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലും റഷ്യന്‍ സേനയുടെ ആക്രമണം നടക്കുന്നുണ്ട്. പൂര്‍ണമായ കണക്കുകള്‍ പുറത്തുവരുമ്പോള്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

Story Highlights: Vladimir Putin Orders Military to Put Deterrence Forces on High Alert

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top