Advertisement

യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഉച്ചവരെ പോളിംഗ് 25 %

February 27, 2022
Google News 2 minutes Read

ഉത്തര്‍പ്രദേശിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയടക്കം നിര്‍ണ്ണായക മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതുകയാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ ഇതുവരെ 25 ശതമാനം പോളിംഗ് നടന്നു.12 ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ജനവിധിയെഴുതുന്നത്. രാവിലെ പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കാണുണ്ടായത്.

അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ 12 മണിയോടെ പോളിംഗ് ശതമാനം ഇരുപത് കഴിഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു.

Read Also : നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി…! പി.ഭാസ്‌കരന്റെ ഓര്‍മകള്‍ക്ക് 15 വയസ്

എന്നാൽ കര്‍ഷക പ്രക്ഷോഭം വോട്ടിംഗില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ലെന്നാണ് ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം.ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയും സിരാതു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ കേശവ് പ്രസാദ് മൗര്യ, കോണ്‍ഗ്രസ് നേതാവും റാംപൂര്‍ ഖാസ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ആരാധന മിശ്ര തുടങ്ങിയ പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

അതേസമയം കേരളത്തിനെതിരെ വീണ്ടും വിമർശനമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചത്. ‘കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല’. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.

Story Highlights: uttar-pradesh-assembly-election-2022-fifth-phase-25-polling-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here