അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യയെ വിലക്കി ഫിഫ; റഷ്യന്‍ ക്ലബ്ബുകള്‍ക്കും നിരോധനം

യുക്രൈനെതിരെ റഷ്യ നടത്തുന്ന യുദ്ധത്തില്‍ കൂടുതല്‍ നടപടികളുമായി ഫിഫ. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യയെ ഫിഫ വിലക്കി. റഷ്യന്‍ ക്ലബ്ബുകളെയും നിരോധിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും റഷ്യന്‍ ക്ലബ്ബുകള്‍ക്ക് കളിക്കാനാകില്ല. ഇതോടെ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ റഷ്യക്ക് പങ്കെടുക്കാനാകില്ല. ഈ വര്‍ഷം നടക്കേണ്ട വനിതാ യൂറോ കപ്പിലും റഷ്യയെ പങ്കെടുപ്പിക്കില്ല.
അതിനിടെ റഷ്യന്‍, ബെലാറസ് താരങ്ങളെ വിലക്കി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും നടപടിയെടുത്തു. റഷ്യയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തില്ലെന്ന് നേരത്തെ ഫിഫ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു. മറ്റ് വേദികളിലെ മത്സരങ്ങളില്‍ റഷ്യയ്ക്ക് സ്വന്തം രാജ്യത്തിന്റെ പതാകയോ ദേശീയ ഗാനമോ ഉപയോഗിക്കാന്‍ അനുമതിയില്ല.
Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു
ജഴ്‌സിയില്‍ റഷ്യ എന്ന് ഉപയോഗിക്കാനും അനുമതിയില്ല. പകരം, റഷ്യ ഫുട്‌ബോള്‍ യൂണിയന്റെ ചുരുക്കെഴുത്തായ ‘ആര്‍എഫ്‌യു’ ഉപയോഗിക്കാം. യുക്രൈനിലെ സാഹചര്യം വഷളായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഫ അറിയിച്ചിരുന്നു.
Story Highlights: FIFA banned Russia, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here