Advertisement

10 ദിവസത്തിനിടെ നഷ്ടമായത് മകളെയും പിതാവിനെയും; ദുരന്തങ്ങളൊഴിയാതെ ബറോഡ രഞ്ജി താരം വിഷ്ണു സോളങ്കി

February 28, 2022
1 minute Read

ബിഹാർ താരം വിഷ്ണു സോളങ്കിയ്ക്ക് 10 ദിവസത്തിനിടെ നഷ്ടമായത് മകളെയും പിതാവിനെയും. 10 ദിവസങ്ങൾക്കു മുൻപ് പ്രസവത്തിനു പിന്നാലെ നവജാത ശിശുവിനെ നഷ്ടമായ വിഷ്ണുവിന് ഇന്നലെ പിതാവിനെയും നഷ്ടമായി. 29കാരനായ താരം ബറോഡയുടെ മധ്യനിര ബാറ്ററാണ്.

മകൾ മരണപ്പെട്ടതിനെ തുടർന്ന് നാട്ടിലായിരുന്ന വിഷ്ണു തിരികെയെത്തി ക്വാറൻ്റീൻ കാലാവധി പൂർത്തീകരിച്ച് രഞ്ജി കളിക്കാനിറങ്ങിയിരുന്നു. ഛണ്ഡീഗഡിനെതിരായ രഞ്ജി മത്സരത്തിനിടെയാണ് പിതാവ് മരണപ്പെട്ട വാർത്ത വിഷ്ണുവിനെ തേടിയെത്തുന്നത്. വിഡിയോ കോളിലൂടെയാണ് താരം പിതാവിൻ്റെ അന്ത്യ കർമങ്ങൾ കണ്ടെത്.

മത്സരത്തിൽ സെഞ്ചുറി നേടിയ സോളങ്കി ബറോഡയ്ക്ക് ആദ്യ ഇന്നിംഗ്സ് ലീഡ് നേടിക്കൊടുത്തു. എന്നാൽ, രണ്ടാം ഇന്നിംഗ്സിൽ തിരിച്ചടിച്ച ഛണ്ഡീഗഡ് മത്സരം സമനിലയാക്കി. അണ്ടർ 19 താരങ്ങളായ ഹർനൂർ സിംഗും രാജ് ബാവയും ഛണ്ഡീഗഡിനായി കളിച്ചിരുന്നു. ഇരുവരും മികച്ച പ്രകടനം നടത്തുകയും ചെയ്തു.

Story Highlights: Vishnu Solanki father girl died Ranji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top