ഭാരത്‌പേ സഹ സ്ഥാപകൻ രാജിവച്ചു

ഫിൻടെക് കമ്പനിയായ ഭാരത്പേയുടെ സഹ സ്ഥാപകനും എംഡിയുമായ അഷ്നീർ ഗ്രോവർ രാജിവച്ചു. തൻ്റെ ഭാര്യ മാധുരി ജെയിൻ ഗ്രോവറിനെ കമ്പനി പിരിച്ചുവിട്ടതിനു പിന്നാലെയാണ് അഷ്നീർ സ്ഥാനമൊഴിഞ്ഞത്. സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ഭാരത് പേ മാധുരിയെ പിരിച്ചുവിട്ടത്. ഇത് അഷ്നീറും മാധുരിയും നിഷേധിച്ചിരുന്നു.
വിദേശയാത്രകൾക്കും സൗന്ദര്യവർധക ചികിത്സകൾക്കുമായി മാധുരി വ്യാജ ബില്ലുകൾ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഇവരെ പിരിച്ചുവിട്ടത്. കൊടാക് മഹീന്ദ്ര ബാങ്ക് പ്രതിനിധികളെ ചീത്തവിളിച്ചെന്ന ആരോപണങ്ങളെ തുടർന്ന് അഷ്നീറിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
താൻ സ്ഥാപിച്ച കമ്പനിയിൽ നിന്ന് തനിക്ക് പടിയിറങ്ങേണ്ടിവന്നു എന്ന് ഭാരത്‌പേ ബോർഡിനയച്ച കത്തിൽ അഷ്‌നീർ പറയുന്നു. 2022 ൻ്റെ തുടക്കം മുതൽ തനിക്കും കുടുംബത്തിനും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ആക്രമണങ്ങളും നേരിടേണ്ടിവന്നു. തനിക്ക് നേരെ അല്ലായിരുന്നു, താൻ സംരക്ഷിക്കാൻ ശ്രമിക്കുന്ന തൻ്റെ കമ്പനിക്ക് നേരെ ആയിരുന്നു ചിലരുടെ ആക്രമണം എന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
Story Highlights: BharatPe Co-Founder Ashneer Grover Quits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here