നിങ്ങളുടെ മദ്യം ഞങ്ങള്‍ക്കു വേണ്ട; റഷ്യന്‍ വോഡ്ക ഓടയിലൊഴുക്കി പ്രതിഷേധം

യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തിന് പിന്നാലെ അമേരിക്കയിലും കാനഡയിലും റഷ്യന്‍ വോഡ്കയ്‌ക്കെതിരേ പ്രതിഷേധം. യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് വോഡ്ക അഴുക്കുചാലുകളിലേക്ക് ഒഴുക്കിക്കളയുകയാണ് പലരും ചെയ്തത്. ലാസ് വേഗാസിലെ ഒരു ബാറും ഇതിനെ പ്രോത്സാഹിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വോഡ്ക അഴുക്കുചാലിലേക്ക് ഒഴുക്കിക്കളയുന്നതിന് വേണ്ടി മദ്യപിക്കാനെത്തുവര്‍ പണം നല്‍കും. ഇങ്ങനെ ലഭിക്കുന്ന പണം യുക്രൈന്‍ ജനതയുടെ പുനരധിവാസത്തിന് ഉപയോഗിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ മദ്യശാലകളില്‍ നിന്ന് റഷ്യന്‍ വോഡ്ക, റഷ്യയില്‍ നിന്നെത്തുന്ന മദ്യം എന്നിവ നീക്കം ചെയ്യാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യന്‍ വോഡ്കയ്ക്ക് പകരം യുക്രൈനില്‍ നിന്നും മദ്യം വാങ്ങാനാണ് ഇവിടെ ഇപ്പോള്‍ പലരും താത്പര്യപ്പെടുന്നത്. ടോയ്‌ലറ്റിനുള്ളിലേക്ക് റഷ്യന്‍ വോഡ്ക ഒഴുക്കിക്കളയുന്നതിനായി 300 ഡോളര്‍ വരെയാണ് മദ്യപിക്കാന്‍ എത്തുന്നവര്‍ നല്‍കുന്നത്. അഴുക്കുചാലിലേക്ക് മദ്യം ഒഴുക്കിക്കളയുന്നതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പുടിന്‍ യുക്രൈനെ ആക്രമിക്കുന്നിടത്തോളം കാലം തങ്ങളും ഇത് തുടരുമെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം റഷ്യന്‍ നിര്‍മ്മിത മദ്യങ്ങള്‍ക്ക് പുറമെ റഷ്യന്‍ പാരമ്പര്യമുണ്ടെങ്കില്‍ അതും നിരോധിക്കണമെന്ന നിര്‍ദേശം മറ്റ് ചില കമ്പനികളേയും വെട്ടിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ പണി കിട്ടിയ ഒരു കമ്പനിയാണ് സ്റ്റോളി വോഡ്ക. പേരില്‍ മാത്രം റഷ്യന്‍ ബന്ധമുള്ള ഈ വോഡ്ക ലാത്വിയയിലാണ് നിര്‍മ്മിക്കുന്നത്. കമ്പനിയുടെ ആസ്ഥാനം ലക്‌സംബര്‍ഗിലാണ്. ഈ രണ്ട് രാജ്യങ്ങളും റഷ്യന്‍ ആക്രമണത്തെ പരസ്യമായി അപലപിക്കുന്ന രാജ്യങ്ങളാണ്. എന്നാല്‍ പേരിലെ പ്രശ്‌നം ഇപ്പോള്‍ ഇവര്‍ക്ക് വിനയായിരിക്കുകയാണ്. സ്മിര്‍നോഫും ഇത്തരത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു ബ്രാന്‍ഡാണ്. പേരില്‍ റഷ്യന്‍ ഉണ്ടെങ്കിലും ബ്രിട്ടീഷ് ഉടമസ്ഥതയിലാണിത്.
Story Highlights: boycotting vodka in the United States and Canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here