Advertisement

യുക്രൈൻ സായുധസേനയിൽ പെൺ പട്ടാളക്കാർക്കും സജീവപങ്കാളിത്തം; ധൈര്യത്തെ പുകഴ്‌ത്തി രാജ്യം

March 1, 2022
1 minute Read

വനിതകൾക്ക് സായുധസേനയിൽ സജീവപങ്കാളിത്തം ഉറപ്പുവരുത്തിയ രാജ്യമാണ് യുക്രൈൻ. യുക്രൈൻ സായുധസേനയിൽ പെൺ പട്ടാളക്കാരുടെ സാന്നിധ്യം 17 ശതമാനമാണ്. സ്വന്തം മണ്ണിലേക്ക് അധിനിവേശം നടത്തുന്ന റഷ്യയെ പ്രതിരോധിക്കുന്നതിൽ യുക്രൈനിലെ പുരുഷപട്ടാളക്കാർക്കൊപ്പം തുല്യ പങ്കാണ് വനിതാ സൈനികരും വഹിക്കുന്നത്.

ഇവരിൽ ഭൂരിഭാഗം പേരും ഇപ്പോൾ യുദ്ധമുന്നണിയിലുണ്ട്.2016 മുതലാണ് വനിതാ സൈനികർക്ക് യുദ്ധമുന്നണിയിൽ പോരടിക്കാൻ യുക്രൈൻ അനുവാദം നൽകിയത്. അതിന് മുൻപ് ഇവർ നേഴ്‌സിംഗ് വിഭാഗത്തിലും സെക്രട്ടറിമാരായും പാചകക്കാരുമൊക്കെയായിട്ടായിരുന്നു സേനയിൽ തുടർന്നിരുന്നത്.

Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു

2018 ൽ നിയമനിർമാണത്തിലൂടെ വനിതകൾക്ക് തുല്യമായ അവകാശങ്ങൾ ഇവർക്ക് നൽകിയിരുന്നു. 2019 മുതൽ പുരുഷ സൈനികരെപ്പോലെ സൈനിക കോളജുകളിൽ ഇവർക്ക് പഠനം നടത്തുവാനും ഉന്നത റാങ്കുകൾ നേടുവാനും യുക്രൈൻ അവസരം നൽകിയിട്ടുണ്ട്.

Story Highlights: ukrainian-woman-soldiers-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top