ശിവരാത്രി മഹോത്സവം; ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ തുടരുന്നു

ആലുവ മണപ്പുറത്ത് ശിവരാത്രിയോട് അനുബന്ധിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ തുടരുന്നു.148 ബലിത്തറകള്‍ ആണ് മണപ്പുറത്ത ഇത്തവണ ഒരുക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ച് ഭക്തര്‍ക്ക് ശിവരാത്രി ആഘോഷങ്ങളിലും ബലിതര്‍പ്പണ ചടങ്ങുകളിലും പങ്കെടുക്കാം. ക്ഷേത്രദര്‍ശനത്തിന് ക്യൂ ഉണ്ടാകും.
ഭക്തരുടെ സുരക്ഷയ്ക്കായി ഫയര്‍ഫോഴ്‌സിന്റെയും മുങ്ങല്‍ വിദഗ്ധന്‍മാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിമുക്ത ഭടന്‍മാര്‍, വോളന്റിയര്‍ സംഘങ്ങള്‍, സന്നദ്ധസംഘടനകള്‍ എന്നിവരുടെ സേവനവും ലഭിക്കും. ഭക്തരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍ടിസി ആലുവയിലേക്ക് സ്‌പെഷ്യല്‍ ബസ്സ് സര്‍വ്വീസുകളുമുണ്ടാകും. ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോയും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Read Also : വാരണാസിയിലെ ശിവരാത്രി [ചിത്രങ്ങള്‍]
ഇന്ന് രാത്രി 11 മണി വരെയാണ് ബലിദര്‍പ്പണം നടത്താനുള്ള സമയം അനുവദിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് 2000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്. 500 പേര്‍ക്ക് ഒരേസമയം ഇവിടെ ബലിയിടാം.
Story Highlights: aluva manappuram, shivarathri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here