റഷ്യയില്‍ പുതിയ എണ്ണ-വാതക നിക്ഷേപമില്ല; പ്രൊജക്ടുകള്‍ അവസാനിപ്പിച്ച് എക്‌സോണ്‍

യുക്രൈനുമേലുള്ള അധിനിവേശം ഒരാഴ്ച അടുക്കുന്നതിനിടെ റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ ഓയില്‍-ഗ്യാസ് കമ്പനി എക്‌സോണും റഷ്യയിലെ നിക്ഷേപത്തില്‍ നിന്ന് പിന്തിരിയുന്നു. റഷ്യയിലെ അവാസാന പ്രൊജക്ടും എക്‌സോണ്‍ അവസാനിപ്പിച്ചു.
രാജ്യത്ത് ഇനി പുതിയ നിക്ഷേപങ്ങളും ഉണ്ടാകില്ലെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതോടെ റഷ്യക്കെതിരായ ഉപരോധത്തില്‍ ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ കമ്പനികളുടെ പട്ടികയിലേക്ക് എക്‌സോണുമെത്തി. യുക്രൈന് മേല്‍ ആക്രമണം കടുപ്പിക്കുന്നതോടെ പ്രമുഖ ഊര്‍ജ കമ്പനികളായ ബിപിയും ഷെല്ലും റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുകയാണ്.
Read Also : ഓൺലൈൻ ഷോപ്പിംഗ് ചെറുകിട വ്യാപാരികൾക്ക് ഒരു വെല്ലുവിളിയോ?
യുക്രൈന്‍ ജനത തങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഒരു രാഷ്ട്രമെന്ന നിലയില്‍ സ്വന്തം ഭാവി നിര്‍ണ്ണയിക്കാനും ശ്രമിക്കുമ്പോള്‍ എക്‌സോണും അവര്‍ക്ക് പിന്തുണ നല്‍കുകയാണെന്ന് കമ്പനി അധികൃതര്‍ ട്വീറ്റില്‍ വ്യക്തമാക്കി. റഷ്യയുടെ നടപടികളെ എക്‌സോണ്‍ അപലപിക്കുകയും ചെയ്തു. കമ്പനിയുടെ റഷ്യയില്‍ ശേഷിക്കുന്ന അവസാന പ്രൊജക്റ്റാണ് സഖാലിന്‍-1 എന്ന് എക്‌സോണ്‍ വക്താവ് പറഞ്ഞു. പ്രൊജക്റ്റ് ഉപേക്ഷിക്കുന്നതിലൂടെ എക്‌സോണ്‍ റഷ്യയില്‍ കാല്‍ നൂറ്റാണ്ടിലേറെയായി തുടരുന്ന ബിസിനസ്സ് സാന്നിധ്യം അവസാനിപ്പിക്കും.
Story Highlights: Exxon, russia, oil and gas company, russia-ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here