Advertisement

ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യത : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

March 2, 2022
1 minute Read
low depression in bay of bengal

ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച്പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യത. തുടർന്നുള്ള24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂന മർദ്ദമായിമാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Read Also : മഴയിൽ ഒലിച്ചെത്തിയ ‘അത്ഭുത ജീവി’; ഉത്തരം ലഭിക്കാതെ ശാസ്ത്രജ്ഞർ; വിഡിയോ

സംസ്ഥാനത്ത് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനുംമോശംകാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

Story Highlights: low depression in bay of bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top