മഴയിൽ ഒലിച്ചെത്തിയ ‘അത്ഭുത ജീവി’; ഉത്തരം ലഭിക്കാതെ ശാസ്ത്രജ്ഞർ; വിഡിയോ

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പ്രത്യേക തരം ജീവിയെ കണ്ടെത്തി. സിഡ്‌നിയിലെ മാരിക്ക്വിൽ സബർബിൽ നിന്നാണ് ജീവിയെ കണ്ടെത്തുന്നത്. ( bizarre creature found in Australia )
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കനത്ത മഴയാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് അത്ഭുത ജീവിയെ കണ്ടെത്തുന്നത്.
ജോഗിംഗിനുപോയ ഹേയ്‌സ് എന്ന യുവാവാണ് ആദ്യമായി ജീവിയെ കാണുന്നത്. തുടർന്ന് വിഡിയോ എടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വിഡിയോ വൈറലായതോടെ നിരവധി ശാസ്ത്രജ്ഞരും ബയോളജിസ്റ്റുകളും ജീവിയെ കുറിച്ചുള്ള തെരച്ചിലിലായി. കട്ടിൾ ഫിഷ് ഭ്രൂണം, തവളക്കുഞ്ഞിന് സംഭവിച്ച ജനിതക വ്യതിയാനം എന്നിങ്ങനെ നിരവധി ഊഹാപോഹങ്ങൾ പ്രചരിച്ചുവെങ്കിലും ഒന്നും സ്ഥിരീകരിക്കാനായില്ല. ജീവിയെ ചുറ്റിപറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് നിലവിൽ ശാസ്ത്രലോകം.
Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു
Hey world. What in the what IS this thing? I thought possum/glider embryo but I have no context or scale and none of my peers can agree. What is this? #mysteryblob https://t.co/86DAwrtQpD
— Biologist Ellie (@biologist_ellie) March 1, 2022
Story Highlights: bizzare creature found australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here