മലയാളി വ്ളോഗര്‍ ദുബായില്‍ മരിച്ച നിലയില്‍
March 2, 2022
1 minute Read

ആല്‍ബം താരവും പ്രശസ്ത വ്ളോഗറുമായ ഇരുപത്തിയൊന്നുകാരിയെ ദുബായ് ജാഫിലിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ബാലുശേരി കാക്കൂര്‍ സ്വദേശി അരനാട്ടില്‍ റിഫ മെഹ്നൂവാണ് (21) മരിച്ചത്. മരണം ആത്മഹത്യയാണെന്നാണ് കരുതുന്നത്.
ഭര്‍ത്താവ് മെഹ്നൂവിനൊപ്പം ബുര്‍ജ് ഖലീഫയ്ക്ക് മുന്നില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ സ്റ്റോറി ചെയ്തതാണ് അവസാന പോസ്റ്റ്. തിങ്കളാഴ്ച രാത്രി വരെ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
Read Also : സ്വിസ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ
കഴിഞ്ഞ മാസമാണ് റിഫ നാട്ടില്‍ നിന്നു ദുബായിലെത്തിയത്. മകന്‍: ഹസന്‍ മെഹ്നൂ. റാഷിദ് – ഷെറിന്‍ ദമ്പതികളുടെ മകളാണ്. സഹോദരന്‍: റിജുന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാനാണ് ശ്രമിക്കുന്നത്.
Story Highlights:
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement