Advertisement

സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടി ഒരു പെൺകുട്ടി; കേരളത്തിന്റെ തെരുവിലെ ബലൂൺ വില്പനക്കാരിയിൽ നിന്ന് ഇന്റർനെറ്റ് സെൻസേഷനായി മാറിയ കിസ്‌ബോ..

March 2, 2022
3 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരാളുടെ ജീവിതം മാറിമറിയാൻ നിമിഷങ്ങൾ മതി. ഇന്ന് അതിൽ വലിയൊരു പങ്ക് സോഷ്യൽ മീഡിയയ്ക്ക് ഉണ്ട്. വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പ്രശസ്തി നേടുന്നത്. അതിന് പിന്നിൽ അവരുടെ പ്രയത്‌നം ഉണ്ട് എന്നതും സത്യം തന്നെ. അതിനുള്ള ഉദാഹരണമാണ് കേരളത്തിന്റെ തെരുവുകളിൽ ബലൂൺ വില്പനക്കാരിയായ കിസ്‌ബോ മോൾ എന്ന പെൺകുട്ടി. കിസ്‌ബോ ബലൂൺ വിൽക്കുന്ന കുറച്ച് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ഈ പെൺകുട്ടി താരമായത്. ഈ പ്രായത്തിനിടയ്ക്ക് ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ കിസ്‌ബോ നേരിട്ടു. തെരുവുകളിൽ ബലൂണുകൾ വിറ്റ് ജീവിതം നയിക്കുന്ന ഈ പെൺകുട്ടി പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടർന്ന അവളുടെ ഫോട്ടോഗ്രാഫുകൾ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. കിസ്‌ബോയുടെ ചെറുപ്പത്തിൽ തന്നെ പിതാവ് മരിച്ചു. സാമ്പത്തികമായും വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലാണ് കിസ്‌ബോ ജനിച്ചത്. അതുകൊണ്ട് തന്നെ അവളുടെ ജീവിതത്തിൽ എപ്പോഴും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എന്നാൽ അച്ഛന്റെ മരണം കൂടെ സംഭവിച്ചതോടെ ചെറുപ്പത്തിലെ അനുഭവിച്ചു വന്ന ദുരിതങ്ങൾക്ക് അവസാനമില്ലാതായി. അത് അവളുടെ ജീവിതത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തി. അതോടെ കിസ്‌ബോ അമ്മയ്‌ക്കൊപ്പം കുടുംബത്തിന് വേണ്ടി ബലൂണുകൾ വിൽക്കാൻ തുടങ്ങി.

എപ്പോഴാണ് ജീവിതം മാറിമറയുന്നത് എന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അങ്ങനെയൊരു നിമിഷം കിസ്‌ബോയുടെ ജീവിതത്തിലും സംഭവിച്ചു. കിസ്ബോയും അമ്മയും കേരളത്തിലെ അണ്ടലൂർക്കാവിൽ  നടന്ന ഒരു മേളയിൽ ബലൂൺ വിൽക്കാൻ പോയതായിരുന്നു. ഈ സന്ദർശനം അവളുടെ ജീവിതത്തെ തലകീഴായി മാറ്റിമറിച്ചു. അവിടെ വെച്ച് ഒരു ഫോട്ടോഗ്രാഫറുടെ ശ്രദ്ധ പിടിച്ചുപറ്റുകയും കിസ്‌ബോയുടെ അനുവാദത്തോടെ അയാൾ അവളുടെ ഫോട്ടോ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും പെട്ടെന്ന് തന്നെ ആളുകൾക്കിടയിൽ ഈ ചിത്രം വൈറലാവുകയും ചെയ്തു.

Read Also: കുഞ്ഞുങ്ങളുമായി വന്നത് എന്റെ കൈയിൽ നിന്നും കുക്കീസ് വാങ്ങിക്കാനാണോ? വീട്ടുടമയ്ക്ക് മക്കളെ പരിചയപ്പെടുത്തി കൊടുക്കാനെത്തിയ മാൻ; വൈറലായൊരു വിഡിയോ

ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, കണ്ണൂരിലെ ബ്യൂട്ടി സലൂൺ ഉടമകളിലൊരാൾ കിസ്‌ബോയ്ക്ക് സാരിയിൽ ഒരു ഗംഭീര മേക്ക് ഓവർ നൽകി. ബ്യൂട്ടി സലൂൺ ഉടമ പിന്നീട് ഒരു ഫോട്ടോഗ്രാഫി സെഷനും സംഘടിപ്പിച്ചു. ആ ചിത്രങ്ങളൂം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കിസ്‌ബോയുടെ അമ്മ കാഞ്ചന്റെ ആഗ്രഹം മകൾ ഉന്നത വിദ്യാഭ്യാസം നേടി സ്വയം പര്യാപ്തയാകണമെന്നാണ്. മകളുടെ ജീവിതം മാറണമെന്ന് അവർ ഏറെ ആഗ്രഹിക്കുന്നു. ഭാവിയിൽ അവളെ ഒരു ബലൂൺ വിൽപ്പനക്കാരിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്നും അമ്മ പറഞ്ഞു. കിസ്‌ബോയുടെ ചിത്രം വൈറലായതിന് ശേഷം, അവളുടെ അമ്മ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും അവളുടെ ജീവിതത്തിൽ മികച്ച ഭാവി കൈവരിക്കുന്നതിന് അവളെ പിന്തുണയ്ക്കാനും സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Story Highlights: Meet Kerela’s Balloon Seller Who Has Become An Internet Sensation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement