Advertisement

തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില വർധിക്കുമെന്ന് റിപ്പോർട്ട്

March 2, 2022
Google News 1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ വില വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. അന്താരാഷ്‌ട്ര എണ്ണവില ബാരലിന് 100 ഡോളർ കടന്നതിനെത്തുടർന്ന് സൃഷ്‌ടിച്ച ലിറ്ററിന് 9 രൂപയുടെ വിടവ് നികത്താനാണ് നീക്കം. 118 ദിവസമായി രാജ്യത്തെ ഇന്ധന വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതേസമയം 2014 ന് ശേഷം ആദ്യമായാണ് ക്രൂഡ് ഓയിൽ വില 110 ഡോളറിന് മുകളിൽ എത്തുന്നത്.

യുക്രൈനിലെ സംഘർഷവും, പാശ്ചാത്യ ഉപരോധവും മൂലം ഊർജ ഭീമനായ റഷ്യയിൽ നിന്നുള്ള എണ്ണ-വാതക വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന. മാർച്ച് ഒന്നിന് ഇന്ത്യ വാങ്ങിയ ക്രൂഡ് ഓയിൽ ബാരലിന് 102 ഡോളറിന് മുകളിൽ ഉയർന്നു. എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) വിവരങ്ങൾ പ്രകാരം 2014 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാരായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ പെട്രോളിനും ഡീസലിനും ലീറ്ററിന് 5.7 രൂപ നഷ്ടം വരുത്തുന്നു. ഇത് അവരുടെ സാധാരണ മാർജിൻ ലിറ്ററിന് 2.5 രൂപ കണക്കിലെടുക്കാതെയാണ്.

എണ്ണ വിപണന കമ്പനികൾക്ക് സാധാരണ മാർക്കറ്റിംഗ് മാർജിനിലേക്ക് മടങ്ങണമെങ്കിൽ, ചില്ലറ വിൽപ്പന വിലയിൽ ലിറ്ററിന് 9 രൂപ അല്ലെങ്കിൽ 10 ശതമാനം വർദ്ധനവ് ആവശ്യമാണെന്ന് ബ്രോക്കറേജ് പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 7 നും വോട്ടെണ്ണൽ മാർച്ച് 10 നും ആണ്. സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം വില വർധന പുനരാരംഭിക്കാനാണ് സാധ്യത.

Story Highlights: petrol-diesel-price-hikes-to-restart-from-next-week

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here