Advertisement

യുക്രൈനിലെ റഷ്യന്‍ അധിനിവേശം; ഏഴ് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദക്ഷിണ കൊറിയ

March 2, 2022
2 minutes Read
south korea

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ ഏഴ് റഷ്യന്‍ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ദക്ഷിണ കൊറിയ. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയത്തിന്റെ നടപടി. Sberbank, VEB, PSB, VTB, Otkritie, Sovcom, ovikom എന്നിവയാണ് വിലക്ക് നേരിട്ട ബാങ്കുകളെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യൂറോപ്യന്‍ യൂണിയന്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ കൈക്കൊണ്ട ശേഷം സ്വിഫ്റ്റ് ഗ്ലോബല്‍ പേയ്‌മെന്റ് സിസ്റ്റത്തില്‍ നിന്നും റഷ്യന്‍ ബാങ്കുകളെ ഉടനടി തടയുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ റഷ്യക്കെതിരെ കയറ്റുമതിക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. ഐടി, വ്യോമയാനം, ബഹിരാകാശം എന്നീ മേഖലകളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വസ്തുക്കളുടെ കയറ്റുമതിക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.

Read Also : റഷ്യൻ വ്യോമസേന ഖാർകിവിൽ ഇറങ്ങി, ആശുപത്രി ആക്രമിച്ചു: യുക്രൈൻ സൈന്യം

യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരായി കൂടുതല്‍ കമ്പനികളും രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ- വാതക നിര്‍മാതാക്കളിലൊന്നായ എക്‌സോണ്‍, ആപ്പിള്‍, ഫോര്‍ഡ്, ജനറല്‍ മോട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. യുഎസ് എയ്‌റോസ്‌പേസ് കമ്പനിയായ ബോയിങും റഷ്യന്‍ വിമാനക്കമ്പനികള്‍ക്കുള്ള സേവനങ്ങള്‍ക്ക് താത്ക്കാലികമായി വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Story Highlights: south korea, russia, ukraine-russia war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top