Advertisement

ഇത് റഷ്യ-യുക്രൈൻ യുദ്ധത്തിലെ ചിത്രമല്ല; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ? [ 24 Fact Check]

March 2, 2022
3 minutes Read
this kid not from ukraine war 24 fact check

തകർന്നടിഞ്ഞ കെട്ടിടങ്ങൾക്ക് മുന്നിൽ ഒറ്റപ്പെട്ട് നിൽക്കുന്ന കുഞ്ഞ്…റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ കരളലയിക്കുന്ന ചിത്രം എന് തലകെട്ടോടെയാണ് ഈ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി പേരാണ് ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രം പങ്കുവയ്ക്കുന്നത്. ( this kid not from Ukraine war 24 fact check )

എന്നാൽ ഈ ചിത്രത്തിന് നിലവിലെ റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധമില്ലെന്നതാണ് യാഥാർത്ഥ്യം. ‘ഏഞ്ചൽ, എ സോങ്ങ് അബൗട്ട് ചിൽഡ്രൻ ഓഫ് ഡോൺബാസ്’ എന്ന മ്യൂസിക് വിഡിയോയിലെ ദൃശ്യമാണ് ഇത്.

Read Also : ഹിമാലയത്തിലെ പ്രത്യേക സൂര്യോദയം ? വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ? [24 Fact Check]

2015 ലാണ് ഈ വിഡിയോ പുറത്തിറങ്ങിയത്. വിഡിയോ പ്ലേ ചെയ്ത് അൻപത് സെക്കൻഡ് പിന്നിടുന്നതോടെ വ്യാജ പ്രചാരണത്തിനുപയോഗിച്ച ദൃശ്യങ്ങൾ കാണാൻ സാധിക്കും.

വിഡിയോ ഗാനത്തിലെ കുട്ടികളഅ# സഹോദരങ്ങളാണ്. ഇരുവരും മാതാപിതാക്കൾക്കൊപ്പം യുക്രൈനിലാണ് താമസം.

Story Highlights: this kid not from Ukraine war 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top