ഒമാനിലെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ട

മറ്റ് രാജ്യങ്ങളില്‍ നിന്ന് റോഡ്മാര്‍ഗവും വിമാനമാര്‍ഗവും ഒമാനിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ വേണ്ടെന്ന് ഒമാന്‍ സര്‍ക്കാറിന്റെ നിര്‍ദേശം. അതിര്‍ത്തി കടന്ന് ഒമാനിലെത്തുന്ന പ്രവാസികള്‍ക്ക് ഈ നിര്‍ദേശം ആശ്വാസമാകും. ഒമാനിലും മറ്റേതെങ്കിലും രാജ്യത്തും ബിസിനസുള്ള നിരവധിപേര്‍ യു.എ.ഇയിലുണ്ട്. യു.എ.ഇയിലെ ഒരു എമിറേറ്റില്‍നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതുപോലെ തന്നെയാണ് ഇവിടെയുള്ളവര്‍ ഒമാനിലേക്കും സഞ്ചരിച്ചിരുന്നത്.
Read Also : സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി
കുറഞ്ഞ ചെലവില്‍ ഒമാന്‍ വിസ ലഭിക്കും. ഒമാനിലേക്ക് ആഴ്ചയില്‍ പലതവണ സഞ്ചരിക്കുന്നവരുമുണ്ട്. സാധാരണ ഗതിയില്‍ 50 മുതല്‍ 100 ദിര്‍ഹം വരെ നല്‍കി ആര്‍.ടി.പി.സി.ആര്‍ എടുത്ത ശേഷമായിരുന്നു ഇവരുടെ യാത്ര. ഈ ദുരിതമാണ് ഇനിമുതല്‍ ഒഴിവാകുന്നത്. വാക്‌സിനെടുത്തവര്‍ക്കാണ് ആര്‍.ടി.പി.സി.ആറില്ലാത്ത യാത്ര ഒമാന്‍ അനുവദിക്കുന്നത്.
വാക്‌സിനേഷന്റെ രണ്ട് ഡോസും പൂര്‍ത്തിയാക്കിയവരാണ് യു.എ.ഇയിലെ 95 ശതമാനം ജനങ്ങളും. കഴിഞ്ഞ ദിവസം യു.എ.ഇയും സമാന നിര്‍ദേശം നല്‍കിയിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് വരുന്ന വാക്‌സിനെടുത്തവര്‍ക്ക് യു.എ.ഇയിലേക്ക് പി.സി.ആര്‍ പരിശോധന ആവശ്യമില്ല. യു.എ.ഇക്ക് പിന്നാലെ ഒമാനും ആര്‍.ടി.പി.സി.ആര്‍ ഒഴിവാക്കിയതോടെ നിയന്ത്രണങ്ങളില്ലാകെ യാത്രകള്‍ പഴയപടിതന്നെ തുടരാനാകുമെന്ന ആശ്വാസത്തിലാണ് പ്രവാസികള്‍.
Story Highlights: Those arriving in Oman do not need RTPCR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here