പാകിസ്താനിൽ വളരെ സുരക്ഷിതർ; സ്റ്റീവ് സ്മിത്ത്

പാകിസ്താനിൽ തങ്ങൾ വളരെ സുരക്ഷിതരാണെന്ന് ഓസ്ട്രേലിയൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഓൾറൗണ്ടർ ആഷ്ടൻ ആഗറുടെ ഭാര്യയ്ക്ക് വധഭീഷണി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് സ്മിത്ത് പ്രതികരിച്ചത്. മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ പാകിസ്താനിലേക്ക് പര്യടനം നടത്തുന്നത്. (safe Pakistan Steve Smith)
“ഞങ്ങൾക്കായി ഒരുപാട് പേർ പണിയെടുക്കുന്നുണ്ട്. ഞങ്ങളുടെ സുരക്ഷാസംഘത്തെയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരെയും ഞങ്ങൾ വിശ്വസിക്കുന്നു. പാകിസ്താനിൽ ഞങ്ങൾ വറെ സുരക്ഷിതരാണ്.”- സ്മിത്ത് പറഞ്ഞു.
പാകിസ്താനിൽ പൂർണ സുരക്ഷിതത്വം തോന്നുന്നു എന്നും ഞങ്ങളുടെ കാര്യങ്ങൾ വളരെ കൃത്യമായി പിസിബി ശ്രദ്ധിച്ചുവെന്നും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പറഞ്ഞിരുന്നു.
Read Also : പാകിസ്താനിൽ സുരക്ഷിതത്വം തോന്നുന്നു; പിസിബിയുടെ സുരക്ഷാ മുൻകരുതലുകളിൽ തൃപ്തിയെന്ന് ഓസ്ട്രേലിയ
“എനിക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു. ഞങ്ങളുടെ കാര്യങ്ങൾ വളരെ കൃത്യമായാണ് പിസിബി ശ്രദ്ധിച്ചത്. ഇവിടെ എത്തുമ്പോൾ തന്നെ സുരക്ഷ അധികമായിരുന്നു. ഞങ്ങൾ വിമാനത്തിൽ നിന്നിറങ്ങി നേരത്തെ ഹോട്ടലിലെത്തി. ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. ഇത്രയധികം പ്രൊഫഷണലുകൾക്കിടയിൽ നിൽക്കുന്നതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഏറെ സുരക്ഷിതത്വം തോന്നുന്നു.”- കമ്മിൻസ് പറഞ്ഞു.
മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തിൽ ഉള്ളത്. മാർച്ച് 25ന് ടെസ്റ്റ് പരമ്പര അവസാനിക്കും. ഏപ്രിൽ അഞ്ചിന് പര്യടനം അവസാനിക്കും.
പരിമിത ഓവർ പരമ്പരകളിൽ അഞ്ച് മുൻനിര താരങ്ങൾക്ക് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചിരുന്നു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഗ്ലെൻ മാക്സ്‌വൽ, ഡേവിഡ് വാർണർ എന്നീ താരങ്ങൾക്കാണ് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചത്. ഐപിഎലിൽ വിവിധ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ താരങ്ങൾ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലെത്തും.
മിച്ചൽ സ്റ്റാർക്ക് ഒഴികെയുള്ള നാല് താരങ്ങളാണ് വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് ഐപിഎലിൻ്റെ ആദ്യ ആഴ്ച നഷ്ടമാവും. അതേസമയം, ഐപിഎലിൽ കളിക്കുന്ന മറ്റ് താരങ്ങളായ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ജേസൻ ബെഹ്റെൻഡോർഫ്, സീൻ അബ്ബോട്ട്, നതാൻ എല്ലിസ് എന്നിവർ പരിമിത ഓവർ മത്സരങ്ങൾ കഴിഞ്ഞേ അതാത് ടീമുകൾക്കൊപ്പം ചേരൂ.
Story Highlights: We safe Pakistan Steve Smith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here