Advertisement

‘അവസാന ശ്വാസം വരെ പൊരുതും’; മാതൃരാജ്യത്തിനായി തോക്കെടുത്ത് യുക്രൈൻ എംപി

March 3, 2022
10 minutes Read
ukraine woman mp fights for ukraine

യുക്രൈനിൽ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. എട്ട് ലക്ഷത്തിലേറെ പേർ ഇതനോടകം രാജ്യം വിട്ട് പാലായനം ചെയ്തു. ഏത് നിമിഷവും ഷെല്ലോ, മിസൈലോ തനിക്ക് മേൽ പതിക്കാമെന്ന് അറിഞ്ഞിട്ടും ആയുധമെടുത്ത് ജന്മനാടിന് വേണ്ടി പോരാടാൻ ഉറച്ചിരിക്കുകയാണ് യുക്രൈൻ എംപി കിര റുദിക്. ( ukraine woman mp fights for ukraine )

‘ഇതെന്റെ വീടാണ്. എന്റെ രാജ്യത്ത്, എന്റെ വീട്ടിൽ, എന്റെ കുടുംബത്തോടൊപ്പമാണ്. ഒരു റഷ്യൻ സൈനികനും എന്നെ എന്റെ രാജ്യത്ത് നിന്ന് തുരത്താൻ സാധിക്കില്ല. യുക്രൈൻ മണ്ണിൽ നിന്ന് അവസാന റഷ്യൻ സൈനികനും പോകുന്നത് വരെ ഞാൻ പോരാടും. യുദ്ധം തുടങ്ങി ഏഴാം ദിവസവും റഷ്യയ്ക്ക് യുക്രൈനെ തകർക്കാൻ സാധിച്ചിട്ടില്ല. ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത യുദ്ധത്തിനാണ് റഷ്യ തുനിഞ്ഞിരിക്കുന്നത്. ഞങ്ങൾ ഞങ്ങളെ സംരക്ഷിക്കും, ഞങ്ങൾക്ക് പ്രിയപ്പെട്ടതിനേയും.’- ദൃഢ ശബ്ദത്തിൽ കിര പറയുന്നു.

Read Also : ഇത് റഷ്യ-യുക്രൈൻ യുദ്ധത്തിലെ ചിത്രമല്ല; ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ എന്ത് ? [ 24 Fact Check]

യുക്രൈന്റെ പക്കൽ ആവശ്യത്തിന് ആയുധങ്ങളുണ്ടെന്നും റഷ്യയെ തുരത്താനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നും കിര വ്യക്തമാക്കി. പുടിന്റെ ശത്രു പട്ടികയിൽ താനുണ്ടെന്ന് അറിയാമെന്നും, പക്ഷേ രാഷ്ട്രീയ നേതാവ് എന്ന നിലയിൽ രാജ്യത്തിന് വേണ്ടി എങ്ങനെ പോരാടണമെന്ന മാതൃക താൻ കാണിച്ചുകൊടുക്കുമെന്നും കിര പറയുന്നു.

2019 മുതൽ യുക്രൈൻ പാർലമെന്റ് അംഗമാണ് കിര റുദിക്. ദ വോയ്‌സ് പാർട്ടിയുടെ പ്രതിനിധിയാണ് ഈ 36-കാരി. കീവ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും, ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള കിര ‘റിംഗ്’ എന്ന സ്ഥാപനത്തിന്റെ സിഇഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights: ukraine woman mp fights for Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top